

ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം ഈ ഡൽഹി യാത്ര ; മൻ കി ബാത്തിലൂടെ പ്രശസ്തനായ രാജപ്പൻ റിപ്പബ്ലിക്ക് ദിന പരേഡ് നേരിൽ കണ്ട സന്തോഷത്തിൽ
സ്വന്തം ലേഖകൻ
ഡൽഹിയിൽ എത്തി റിപ്പബ്ലിക്ക് പരേഡിന് സാക്ഷ്യം വഹിച്ചു മൻ കി ബാത്തിലൂടെ പ്രശസ്തനായ രാജപ്പൻ. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ രാജപ്പൻ ഡൽഹി അശോക ഹോട്ടലിൽ ആരുന്നു താമസം. പ്രതേകം തയ്യാറാക്കിയ വാഹനത്തിൽ മെട്രോ സ്റ്റേഷനിൽ എത്തി ട്രയിനിൽ പരേഡ് നടക്കുന്ന കർത്തവ്യ പത് ഗ്രൗണ്ടിൽ എത്തി.
മൻ കി ബാത്തിലൂടെ പരാമർശിച്ചവർക്കായി പ്രതേകം തയ്യാറാക്കിയ പന്തലിൽ രാഷ്ട്രപതിയും, പ്രധാനമന്ത്രി ഉളപ്പടെയുള്ള പ്രമുഖർ ഇരിക്കുന്ന പ്രധാന വേദിക്കു എതിർവശത്തായി ഇരിപ്പിടം ലഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
റിപ്പബ്ലിക്ക് ദിന പരേഡും, രാഷ്ട്രപതി , പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നു രാജപ്പൻ പറഞ്ഞു.അഭിഭാഷകനും മുൻ പഞ്ചായത്ത് മെമ്പറുമായ ജോഷി ചീപ്പുങ്കലിനു ഒപ്പമാണ് രാജപ്പൻ ഡൽഹിയിൽ എത്തിയത്.
പരേഡിന് ശേഷം കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂറിന്റെ വസിതിയിൽ ഏർപ്പെടുത്തിയ ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം ഹോട്ടലിലേക്ക് മടങ്ങി.കേന്ദ്ര മന്ത്രി ഭുപേന്ദ്ര യാദവ് ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. രാജപ്പൻ തിരിച്ചു 29 നു കേരളത്തിൽ എത്തും.
ചെറുവള്ളത്തിൽ വേമ്പനാട്ട് കായലിലേയും സമീപ താേടുകളിലേയും പ്ലാസ്റ്റിക്കുപ്പികൾ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന രാജപ്പന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് ഈ ഡൽഹി യാത്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]