
ദർഗയിലെ ഖവാലിയിലും പങ്കെടുത്താണ് മാക്രോൺ മടങ്ങിയത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘവും കൂടെയുണ്ടായിരുന്നു. ദർഗ സന്ദർശിച്ച ശേഷം മാക്രോൺ ഫ്രാൻസിലേക്ക് മടങ്ങി.
ഏകദേശം 700 വർഷം പഴക്കമുള്ള ആരാധനാലയം, ഇന്ത്യയിലെ സൂഫി സംസ്കാരത്തിന്റെ നാഡീ കേന്ദ്രമായാണ് അറിയപ്പെടുന്നത്. രാത്രി 9.45 ന് ദർഗയിലെത്തിയ മാക്രോൺ അരമണിക്കൂറിലധികം അവിടെ തങ്ങുകയും ചെയ്തു. പ്രശസ്ത സൂഫി നിസാമുദ്ദീൻ ഔലിയയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ അമീർ ഖുസ്രുവിന്റെയും ശവകുടീരമാണ് ദർഗ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേരത്തെ, പ്രസിഡന്റ് ദ്രൗപതി മുർമു, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണിനെ രാഷ്ട്രപതി ഭവനിൽ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം വിരുന്ന് നൽകുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും നേതാക്കൾ പരസ്പരം ദേശീയ ദിന പരേഡിലും ആഘോഷങ്ങളിലും അതിഥികളാകുന്നത് ചരിത്ര നിമിഷമാണെന്നും നമ്മുടെ സൗഹൃദത്തിന്റെ ആഴത്തിന്റെയും പങ്കാളിത്തത്തിന്റെ ശക്തിയുടെയും പ്രതീകമാണ് ഇതെന്നും ദ്രൗപതി മുർമു പറഞ്ഞു.
Qawwali being played for visiting French President Macron at the Nizamuddin Dargah.
— Sidhant Sibal (@sidhant)