
പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവം- കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതാണ് ചിലരെ അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ നിന്ന് വെള്ളം വരാം. തണുത്ത കാലാവസ്ഥയിൽ പുറത്തുപോകുമ്പോള്‍ മാത്രം ഇത് അനുഭവപ്പെടുന്നുണ്ടെങ്കില്‍, എപ്പിഫോറ എന്ന് അറിയപ്പെടുന്ന ഒരു ശൈത്യകാല രോഗമാകാം.
കണ്ണില്‍ നിന്ന് വെള്ളം വരാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
പൂമ്പൊടി, പൊടി, അല്ലെങ്കിൽ വളർത്തുമൃഗങ്ങളുടെ രോമം തുടങ്ങിയ പദാർത്ഥങ്ങളോടുള്ള അലർജി മൂലം ഇത്തരത്തില്‍ നിങ്ങളുടെ കണ്ണുകൾ അധിക കണ്ണുനീർ ഉത്പാദിപ്പിക്കാൻ ഇടയാക്കും.
രണ്ട്…
പുക, രാസവസ്തുക്കൾ തുടങ്ങിയവയൊടുള്ള അലര്‍ജി മൂലവും ചിലര്‍ക്ക് കണ്ണില്‍ നിന്ന് വെള്ളം വരാം.
മൂന്ന്…
കണ്ണുകള്‍ ഡ്രൈ ആകുന്നതു മൂലവും കണ്ണുനീർ ഉൽപ്പാദനം ഉണ്ടാകാം.
നാല്…
അന്തരീക്ഷ മലിനീകരണം മൂലവും ചിലരില്‍ ഇങ്ങനെ ഉണ്ടാകാം.
അഞ്ച്…
കണ്ണിലെ എന്തെങ്കിലും അണുബാധ മൂലവും ഇത്തരത്തില്‍ കണ്ണില്‍ നിന്നും വെള്ളം വരാം. ചെങ്കണ്ണ് പോലെയുള്ള കണ്ണുകളിലെ ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകൾ മൂലവും കണ്ണില്‍ നിന്ന് വെള്ളം വരാം.
ആറ്…
കണ്ണുനീർ നാളങ്ങളിലെ തടസ്സങ്ങൾ മൂലവും കണ്ണുനീർ ഉൽപ്പാദനം ഉണ്ടാകാം. കാരണം എന്താണെന്ന് കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്.
ലക്ഷണങ്ങള്‍…
അമിതമായ കണ്ണുനീർ ഉൽപ്പാദനം, അമിതമായ കണ്ണുനീർ മൂലമുള്ള മങ്ങിയ കാഴ്ച, കണ്ണിന് അസ്വസ്ഥത, കണ്ണില്‍ ചുവപ്പ്, ചൊറിച്ചില്‍, പ്രകാശത്തില്‍ നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
പ്രതിരോധം…
നേത്ര ശുചിത്വം പാലിക്കുക, പുക- പൊടി- ശക്തമായ രാസവസ്തുക്കൾ എന്നിവയിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക, സംരക്ഷിത കണ്ണടകൾ ധരിക്കുക, നിങ്ങളുടെ അലർജിക്ക് കാരണമാകുന്ന അലർജികളെ കണ്ടെത്തി ഒഴിവാക്കുക, കണ്ണുകള്‍ ഡ്രൈ ആകുന്നതു മൂലമാണെങ്കില്‍ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം കൃത്രിമ കണ്ണുനീർ തുള്ളികൾ ഉപയോഗിക്കാം തുടങ്ങിയവയാണ് ഇത് പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]