
എമിറേറ്റ്സ് ഡ്രോയുടെ പുതിയ ഫൈനൽ ഡ്രോയിൽ വിജയികളായവരിൽ ഇന്ത്യ, ഖത്തർ, പാകിസ്ഥാൻ രാജ്യങ്ങളിൽ നിന്നുള്ളവർ. എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 നറുക്കെടുപ്പിൽ മൂന്ന് ഗ്യാരണ്ടീഡ് റാഫ്ൾ വിജയികളും മെഗാ7 നറുക്കെടുപ്പിൽ ഒരാൾ രണ്ടാം സ്ഥാനവും നേടി. ഒരു നമ്പർ അകലെയാണ് 100 മില്യൺ ദിർഹം എന്ന ഗ്രാൻഡ് പ്രൈസ് നഷ്ടമായത്.
മെഗാ7: മകൾ സ്പെഷ്യലാണ്!
മെഗാ7 വഴി രണ്ടാം സമ്മാനം നേടിയത് 37 വയസ്സുകാരനായ ദമൻജീത് സിങ് ആണ്. തന്റെ വിജയത്തിന് കാരണം എട്ട് വയസ്സുകാരി മകളാണെന്ന് അദ്ദേഹം പറയുന്നു. മകൾ ജനിച്ചതിന് ശേഷം നല്ല കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി. പ്രൊമോഷൻ, ബോണസ്… അദ്ദേഹം പറയുന്നു. മകൾ തന്നെയാണ് എമിറേറ്റ്സ് ഡ്രോയുടെ നമ്പറുകളും തെരഞ്ഞെടുത്തത്.
ആദ്യ ശ്രമത്തിൽ തന്നെ അദ്ദേഹം സമ്മാനം നേടി എന്നതും കൗതുകമായി. 250,000 ദിർഹമാണ് സമ്മാനത്തുക. തനിക്ക് ലഭിച്ച സമ്മാനത്തുക കൊണ്ട് സ്വന്തമായി ബിസിനസ് തുടങ്ങാനാണ് ആഗ്രഹമെന്ന് സിങ് പറയുന്നു.
ഫാസ്റ്റ്5: ദൈവം കാണിച്ച അടയാളം
പാകിസ്ഥാനിലെ ഇസ്ലാമബാദിൽ നിന്നുള്ള 40 വയസ്സുകാരനായ മുഹമ്മദ് ഇഷാഖ് ആണ് ഫാസ്റ്റ്5 കളിച്ച് സമ്മാനം നേടിയ ഒരാൾ. ദൈവത്തിന്റെ വരദാനമാണ് വിജയമെന്ന് അദ്ദേഹം കരുതുന്നു. ഡെന്റിസ്റ്റായി ജോലി ചെയ്യുകയാണ് മുഹമ്മദ്. സമ്മാനത്തുകയുടെ 50% ഭാര്യയ്ക്കും മകൾക്കും മാറ്റിവെക്കും. ബാക്കി 50% തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് നൽകുമെന്നും മുഹമ്മദ് പറയുന്നു.
ഫാസ്റ്റ്5: ഭാഗ്യം വന്ന് വിളിച്ചപ്പോൾ ഉറക്കം!
ഫാസ്റ്റ്4 വിജയിയായ സുജിത് ഒഴിഞ്ഞാല വീട്ടിൽ ഫലപ്രഖ്യാപനം നടന്ന സമയത്ത് ഉറക്കത്തിലായിരുന്നു. മയക്കം വിട്ട് ഉണർന്നപ്പോൾ കണ്ടത് ഫോണിൽ എമിറേറ്റ്സ് ഡ്രോ ടീമിന്റെ സന്ദേശങ്ങളും മിസ്ഡ് കോളുകളും. ഉടനെ സുജിത് വെബ്സൈറ്റ് പരിശോധിച്ചു. അപ്പോഴാണ് വിജയിയായ വിവരം അറിഞ്ഞത്. മലയാളിയായ സുജിത് ഇപ്പോൾ ദോഹയിൽ ജോലി നോക്കുകയാണ്.
അടുത്ത നറുക്കെടുപ്പ് ജനുവരി 26 മുതൽ ജനുവരി 28 വരെയാണ്. യു.എ.ഇ സമയം രാത്രി 9 മണിക്കാണ് നറുക്കെടുപ്പ്. ലൈവ് സ്ട്രീം സാമൂഹിക മാധ്യമങ്ങളിലും എമിറേറ്റ്സ് ഡ്രോ ഔദ്യോഗിക വെബ്സൈറ്റിലും കാണാം. ഈസി6, ഫാസ്റ്റ്5, മെഗാ7 ഗെയിമുകളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – +971 4 356 2424, email [email protected], or visit www.emiratesdraw.com
Last Updated Jan 26, 2024, 11:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]