കൊച്ചി : സീരിയൽ നടിയുടെ പരാതിയിൽ സിനിമാസിരീയൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരെ കേസെടുത്തു. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. നടൻമാരിൽ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജനപ്രിയ സീരിയലിലെ താരങ്ങളാണ് പരാതിക്കാരിയും നടൻമാരും.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് നടി പീഡനവിവരം പങ്കുവച്ചത്. എസ്.ഐ.ടിയുടെ നിർദ്ദേശ പ്രകാരം ഇൻഫോപാർക്ക് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നടി സീരിയലിൽ നിന്ന് പിൻമാറിയിിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]