ന്യൂഡൽഹി: സർക്കാർ നിയന്ത്രണത്തിൽ നിന്ന് ഹിന്ദു ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനായി ‘ജാഗ്രൺ അഭിയാൻ’ എന്ന പേരിൽ രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ജനുവരി അഞ്ചിന് വിജയവാഡയിൽ നിന്ന് പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദേ അറിയിച്ചു.
ക്ഷേത്ര വരുമാനം സർക്കാർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്. വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളിൽ ജോലിക്ക് നിയമിക്കണം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇതര മതസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണം. രാഷ്ട്രീയ നേതാക്കൾ ക്ഷേത്ര ട്രസ്റ്റികളാകരുത്. ക്ഷേത്ര സ്വത്തുക്കളുടെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് വിഎച്ച്പിയുടെ പ്രചാരണമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. എന്നാൽ പാലക്കാട് ക്രിസ്മസ് കരോൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം എന്നാണ് പ്രതികരിച്ചത്.
ക്ഷേത്രങ്ങളുടെ നിയന്ത്രണം എടുത്തുകളയുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. ‘കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വിഎച്ച്പി ഈ ആവശ്യം ഉന്നയിച്ചുവരികയാണ്. ഒരു മുസ്ളീം പള്ളിയോ, മദ്രസയോ, മസാറോ, ക്രിസ്ത്യൻ പള്ളിയോ അവരുടെ നിയന്ത്രണത്തിലല്ലാത്തപ്പോൾ, ക്ഷേത്രങ്ങളോട് മാത്രം ഈ വിവേചനം എന്തുകൊണ്ട്? ഇതെല്ലാം സമൂഹത്തിൽ കടുത്ത രോഷം ഉയർത്തുന്നു. അതിനാൽ, ക്ഷേത്രങ്ങളുടെ മോചനത്തിനായി ഒരു ക്യാമ്പയിൻ, ആരംഭിക്കാൻ വിഎച്ച്പി തീരുമാനിച്ചു’-വിഎച്ച്പി ദേശീയ വക്താവ് ബൻസാൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]