ന്യൂഡൽഹി: ഈ സാമ്പത്തികവർഷം (2023-24) ബിജെപിക്കും കോൺഗ്രസിനും ലഭിച്ച ആകെ സംഭാവനകളുടെ വിവരങ്ങൾ പുറത്തുവന്നു. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിവരങ്ങൾ ഉളളത്. വിവിധ സംഘടനകൾ, കോർപ്പറേറ്റ് കമ്പനികൾ, നിരവധി വ്യക്തികൾ തുടങ്ങിയവരിൽ നിന്നും ബിജെപിക്ക് സംഭാവനയായി 2,244 കോടി രൂപയാണ് ലഭിച്ചത്. ഇത് 2022-23 വർഷത്തിൽ കോൺഗ്രസിന് ലഭിച്ച സംഭാവനയുടെ മൂന്നിരട്ടിയാണ്. അതേസമയം, കോൺഗ്രസിന് ഇത്തവണ 288.9 കോടിരൂപയും മുൻവർഷം 79.9 കോടി രൂപയുമാണ് സംഭാവനയിനത്തിൽ മാത്രം ലഭിച്ചത്.
പ്രൂഡെന്റ് ഇലക്ട്രറൽ ട്രസ്റ്റിൽ നിന്നും ബിജെപിക്ക് 723.6 കോടി രൂപയും കോൺഗ്രസിന് 156.4 കോടി രൂപയും ലഭിച്ചു. അതായത് ബിജെപിയ്ക്ക് ലഭിച്ച ആകെ സംഭാവനയിലെ മൂന്നിൽ ഒന്ന് ഭാഗവും കോൺഗ്രസിന്റെ പകുതിയിലധികം തുകയും പ്രൂഡെന്റ് ഇലക്ട്രറൽ ട്രസ്റ്റിൽ നിന്നാണ്. 2022-23ൽ പ്രൂഡന്റിനുളള മികച്ച സംഭാവന നൽകിയവരിൽ മേഘ എഞ്ചിൻ ആൻഡ് ഇൻഫ്രാലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെല്ലർ മിത്തൽ ഗ്രൂപ്പ് ആൻഡ് ഭാരതി എയർടൈൽ എന്നീ കമ്പനികൾ ഉൾപ്പെടുന്നു.
ഇലക്ട്രറൽ ബോഡ് വഴി ഇരുപാർട്ടികൾക്കും ലഭിച്ച പണത്തിന്റെ വിവരം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങൾ പാർട്ടികൾ അവരുടെ വാർഷിക ഓഡിറ്റിലാണ് ഉൾപ്പെടുത്തുന്നത്. ഈ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി ഇലക്ട്രറൽ ബോണ്ട് പദ്ധതി റദ്ദാക്കിയിരുന്നു. എന്നിരുന്നാലും ചില പ്രാദേശിക പാർട്ടികൾ 2023-24ൽ ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ സ്വമേധയാ പ്രഖ്യാപിച്ചിട്ടുണ്ട്. ബിആർഎസ് 492 കോടി രൂപയും ഡിഎംകെ 60 കോടിയും വൈഎസ്ആർ കോൺഗ്രസ് 121.5 കോടിയും ഇലക്ട്രറൽ ബോണ്ടുകളായും ലഭിച്ചിട്ടുണ്ട്. ജെഎംഎംന് 11.5 കോടി രൂപ ഇലക്ട്രറൽ ബോണ്ടായും ലഭിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ ബിജെപി സംഭാവനകളിൽ 212 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് 742 കോടിയും കോൺഗ്രസിന് 146.8 കോടി രൂപയുമാണ് സംഭാവനയായി ലഭിച്ചതെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. 850 കോടി രൂപ ഇലക്ട്രൽ ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ചു. അതിൽ 723 കോടി രൂപയും പ്രൂഡെന്റിലൂടെയും 127 കോടി രൂപ ട്രയംഫ് ഇലക്ട്രറൽ ട്രസ്റ്റ് വഴിയും 17.2 ലക്ഷം എയിൻസിഗാർട്ടിക് ട്രസ്റ്റ് വഴിയുമാണ് ലഭിച്ചത്. അതേസമയം, കോൺഗ്രസിന് പ്രൂഡെന്റ് ട്രസ്റ്റ് വഴി 156 കോടി രൂപയാണ് ലഭിച്ചത്. ബിആർഎസ്, വൈഎസ്ആർ കോൺഗ്രസ് പാർട്ടികൾക്ക് ഇത്തവണ പ്രൂഡന്റ് ട്രസ്റ്റിന് 85 കോടി, 62.5 കോടി എന്നിങ്ങനെ യഥാക്രമം ലഭിച്ചു.
.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]