

First Published Dec 26, 2023, 4:50 PM IST
ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമാകുന്ന സമയമാണിത്. ഏറെ ജാഗ്രതയോടെയാണ് ഏവരും കൊവിഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തള്‍ കാണുന്നത്. കൊവിഡ് 19 മാത്രമല്ല ന്യുമോണിയ അടക്കം പല അണുബാധകളും കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തണുപ്പുകാലമാണെന്നത് ഇങ്ങനെയുള്ള അണുബാധകളും രോഗങ്ങളും വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഏതായാലും ഇത്തരം രോഗങ്ങളെല്ലാം തന്നെ പ്രാഥമികമായി ശ്വാസകോശത്തെയാണ് ബാധിക്കുക എന്നതിനാല്‍ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നാം അല്പം കരുതല്‍ എടുക്കേണ്ടതുണ്ട്. ഇവിടെയിപ്പോള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ശ്വാസകോശ രോഗങ്ങളെ ചെറുക്കുന്നതിനും പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ‘എബിസിഡി’ ഫുഡ്സ് എന്നാണിവ അറിയപ്പെടുന്നത്.
എ- ആപ്പിള്‍, നെല്ലിക്ക (Amla)
ആപ്പിള്‍ പതിവായി കഴിക്കുന്നത് ശ്വാസകോശത്തിന് ഏറെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പുകവലി നിര്‍ത്തിയവരില്‍ പോലും ഈ ദുശ്ശീലം ശ്വാസകോശത്തെ ബാധിക്കുന്നത് തടയാൻ ആപ്പിള്‍ കഴിക്കുന്ന പതിവ് സഹായിച്ചതായും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘എബിസിഡി’ ഫുഡ്സിലെ എ-യില്‍ ആപ്പിളും ഇത് കൂടാതെ ‘അംല’ അഥവാ നെല്ലിക്കയുമാണ് അടങ്ങിയിരിക്കുന്നത്.
നെല്ലിക്കയും ശ്വാസകോശത്തിന് വളരെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നെല്ലിക്കയിലുള്ള ‘ടാന്നിൻസ്’, ‘പോളിഫിനോള്‍സ്’, ‘ഫ്ളേവനോയിഡ്സ്’, ‘ഗാലിക് ആസിഡ്’ വൈറ്റമിൻ -സി എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു.
ബി- ബീറ്റ്റൂട്ട്, ബ്രൊക്കോളി തുടങ്ങിയവ….
‘എബിസിഡി’ ഫുഡ്സില്‍ അടുത്തതായി ബി- വിഭാഗത്തില്‍ ബീറ്റ്റൂട്ട്, ബ്രൊക്കോളി, ബെല്‍ പെപ്പര്‍, ബ്ലാക്ക് സീഡ് എന്നിങ്ങനെ പലതും ഉള്‍പ്പെടുന്നു. ഇതില്‍ ബീറ്റ്റൂട്ടും ബ്രൊക്കോളിയുമൊക്കെയാണ് കാര്യമായും ശ്വാസകോശാരോഗ്യത്തിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. കാരണം ഇവ രണ്ടും അണുബാധകളെ ചെറുക്കുന്നതിനും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പലവിധത്തില്‍ നമ്മെ സഹായിക്കുന്നു.
സി- ക്യാരറ്റ്, കാബേജ്
‘എബിസിഡി’ ഫുഡ്സില്‍ സി- യില്‍ പ്രധാനമായി ക്യാരറ്റ്, കാബേജ് എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്. ശ്വാസകോശ അര്‍ബുദത്തെ വരെ ചെറുക്കുന്നതിന് സഹായകമായിട്ടുള്ള ഭക്ഷണമാണ് ക്യാരറ്റ്. റെഡ് കാബേജാണ് അതുപോലെ ശ്വാസകോശാരോഗ്യത്തിനായി കഴിക്കേണ്ടത്.
ഡി- ‘ഡാര്‍ക്ക് ലീഫി വെജിറ്റബിള്‍സ്’
‘എബിസിഡി’ ഫുഡ്സില്‍ ഡി-യിലേക്ക് വരുമ്പോള്‍ ‘ഡാര്‍ക്ക് ലീഫി വെജിറ്റബിള്‍സ്’ അഥവാ ഇലക്കറികളാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ചീര, ലെറ്റ്യൂസ് തുടങ്ങിയ ഇലക്കറികളെല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഇവ ഒരേസമയം ശ്വാസകോശത്തിനും ഹൃദയത്തിനും ഗുണകരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Dec 26, 2023, 4:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]