കണ്ണൂരില്‍ മദ്യപിച്ച് എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശേരി കൂളി ബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്.
നിരവധി കേസുകളില്‍ പ്രതിയായ റസീനയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് നേരായ ആക്രമണം. തലശേരി എസ് ഐ ദീപ്തിയാണ് ആക്രമിക്കപ്പെട്ടത്.
(Woman attacked police officer in Kannur) ഇന്ന് രാത്രിയോടെയാണ് സംഭവമുണ്ടായത്. നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി.
കൂളി ബസാറില്‍ യുവതി സുഹൃത്തിനൊപ്പം മദ്യപിച്ചെത്തുകയും സുഹൃത്തുമായി തന്നെ പിന്നീട് പ്രശ്നമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഈ വിവരമറിഞ്ഞ് പൊലീസെത്തുകയും യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ യുവതി നടുറോഡില്‍ പരാക്രമം കാണിക്കുകയുമായിരുന്നു.
പിന്നീട് ബലംപ്രയോഗിച്ചാണ് യുവതിയെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്. Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺഗ്രസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി യുവതിയ്ക്കുനേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. Story Highlights: Woman attacked police officer in Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]