മുംബൈ – ഓസ്ട്രേലിയക്കെതിരെ ചരിത്രത്തിലാദ്യമായി വനിതാ ടെസ്റ്റ് ക്രിക്കറ്റ് മത്സരം ജയിച്ചതിനു പിന്നാലെ ഏകദിനങ്ങള്‍ക്കും ട്വന്റി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി20 ടീമില്‍ മലയാളി സ്പിന്‍ ബൗളര്‍ ഓള്‍റൗണ്ടര്‍ മിന്നു മണി സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ടിനെതിരെ 1-2 ന് തോറ്റ പരമ്പരയിലും മിന്നു മണി ടീമിലുണ്ടായിരുന്നു. എന്നാല്‍ പ്ലേയിംഗ് ഇലവനിലെത്തിയില്ല.
സായിക ഇസ്ഹാഖ്, ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, ടിറ്റാസ് സാധു എന്നിവര്‍ ആദ്യമായി ഏകദിന ടീമില്‍ ഇടംപിടിച്ചു.
രേണുക സിംഗും റിച്ച ഘോഷും ടീമില്‍ തിരിച്ചെത്തി. 28ന് മുംബൈയിലാണ് പരമ്പര ആരംഭിക്കുക.
ട്വന്റി20 പരമ്പര ജനുവരി അഞ്ചിന് തുടങ്ങും.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]