
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരൾ ആണ്. കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. കരളിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ…
കാബേജ്…
കാബേജ് ജ്യൂസിൽ ‘ഇൻഡോൾ-3 കാർബണൈൽ’ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വിഷവിമുക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ബ്രൊക്കോളി, കോളിഫ്ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികളിൽ ഗ്ലൂട്ടത്തയോൺ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നു.
ഓട്സ്…
നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ കരൾ രോഗങ്ങൾ അകറ്റുന്നു. നാരുകൾ അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഓട്സിലെ പ്രത്യേക നാരുകൾ കരളിന് പ്രത്യേകിച്ചും സഹായകമാകും.
ബ്ലൂബെറി…
കരളിന്റെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് കരളിനെ നീർക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു. ബ്ലൂബെറികളും ക്രാൻബെറികളും കരൾ തകരാറിൽ നിന്ന് സംരക്ഷിക്കുകയും ഫൈബ്രോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചീര…
ചീരയാണ് മറ്റൊരു ഭക്ഷണമാണ്. ഗ്ലൂട്ടാത്തിയോൺ അടങ്ങിയിരിക്കുന്ന ചീര പോലെയുള്ള പച്ചിലകൾ കരളിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ സഹായിക്കും.
മഞ്ഞൾ…
മഞ്ഞൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ള ആളുകൾക്ക് കരളിൽ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയുണ്ട്.
ഒലീവ് ഓയിൽ…
ഒലീവ് വിറ്റാമിൻ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല കൊളസ്ട്രോൾ ഉയർത്തുന്നു. ഇത് കരളിനെ ഫാറ്റി ലിവർ രോഗത്തിനെതിരെ സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുക ചെയ്യുന്നു.
Last Updated Dec 25, 2023, 9:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]