
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം – പിണറായി സർക്കാറിന്റെ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ ജനാധിപത്യവിരുദ്ധ ചെയ്തികൾക്കെതിരെ ശക്തമായി ശബ്ദിച്ച 24 ചാനലിലെ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ സൈബർ ഭീഷണി. ചാനൽ ചർച്ചയിൽ സി.പി.എം പ്രതിനിധികൾക്കും മുഖ്യമന്ത്രിക്കുമെതിരേയും കടുത്ത ചോദ്യങ്ങളുയർത്തുന്ന ഹാഷ്മിക്കെതിരെ നൂറുകണക്കിന് ഭീഷണി കോളുകളാണ് വിവിധ തലങ്ങളിൽനിന്ന് എത്തിയത്.
നവകേരള ബസ്സിന് നേർക്കുള്ള യൂത്ത് കോൺഗ്രസുകാരുടെ ഷൂ ഏറ് പ്രതിഷേധം റിപോർട്ട് ചെയ്തതിന് 24 റിപോർട്ടർക്കെതിരായി സൈബർ ആക്രമണം തുടരുന്നതിനിടെയാണ് ക്രിസ്മസ് തലേന്ന് ഹാഷ്മി താജ് ഇബ്രാഹിന്റെ ഫോണിലേക്ക് കൂടുതൽ ഭീഷണി ഫോണുകൾ എത്തിയത്. കോമറേഡ്സ് പി.ജെ കണ്ണൂർ എന്ന ഫേസ്ബുക്ക് പേജിൽനിന്ന് ഇറച്ചിയിൽ മണ്ണുപറ്റും എന്ന കൊലവിളി സന്ദേശവും ഹാഷ്മിക്ക് ലഭിച്ചു.
സി.പി.എമ്മിന്റെ പല ഫേസ്ബുക്ക് പേജുകളിലും പോരാളി ഷാജിയുടെ എഫ്.ബി പേജിലും ഹാഷ്മി താജ് ഇബ്രാഹിമിന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് ഭീഷണി പ്രവഹിക്കുന്നത്. തെറിവിളിയും കൊലവിളിയും അടങ്ങുന്ന സന്ദേശങ്ങളാണ് ഫോണിലേക്ക് വരുന്നത്.