ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിൻ്റെ പുതിയ ടീസർ പുറത്തിറങ്ങി. നായികാ കഥാപാത്രമായ പ്രിയംവദ കൃഷ്ണൻ അവതരിപ്പിക്കുന്ന ചോലയ്ക്കൽ ചൈതന്യയുടെ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിൽ ഷമ്മി തിലകൻ അവതരിപ്പിച്ച ഭാസ്കരൻ മാസ്റ്റർ എന്ന കഥാപാത്രം ഇതിനോടകം വലിയ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ ജി.ആർ.
ഇന്ദുഗോപൻ്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ, എവിഎ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എ.വി.
അനൂപ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജി.ആർ.
ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷമ്മി തിലകൻ, പ്രിയംവദ, രാജശ്രീ, അനു മോഹൻ, ടി.ജെ.
അരുണാചലം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
ഡബിൾ മോഹനൻ എന്ന കഥാപാത്രമായി വ്യത്യസ്തമായ ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. ചന്ദനമരങ്ങൾക്ക് പേരുകേട്ട
മറയൂരിൻ്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. പ്രതികാരവും പ്രണയവും ഇടകലർന്ന ഒരു ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീതവും അരവിന്ദ് കശ്യപ്, രെണദേവ് എന്നിവർ ചേര്ന്ന് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ – ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് ഇ.
കുര്യൻ, പ്രൊജക്ട് ഡിസൈനർ – മനു ആലുക്കൽ, സൗണ്ട് ഡിസൈൻ – അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ് – എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കിരൺ റാഫേൽ, സംഘട്ടനം – രാജശേഖർ, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

