മാരി സെൽവരാജിന്റെ സംവിധാനത്തിൽ ധ്രുവ് വിക്രം നായകനായെത്തിയ ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 17-ന് തിയറ്ററുകളിലെത്തിയ സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള ഈ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് 65.84 കോടി രൂപയുടെ കളക്ഷൻ നേടാനും ചിത്രത്തിനായി. തിയറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലും ചിത്രം ലഭ്യമായിരുന്നു.
‘റെക്ക റെക്ക’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മാരി സെൽവരാജും അറിവും ചേർന്നാണ്. നിവാസ് കെ പ്രസന്ന സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അറിവും വേടനും ചേർന്നാണ്.
മാരി സെൽവരാജ്-ധ്രുവ് വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സംവിധാനത്തിന് പുറമെ മാരി സെൽവരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ധ്രുവ് വിക്രമിന് പുറമെ പശുപതി, അമീർ, ലാൽ, അനുപമ പരമേശ്വരൻ, രജിഷ വിജയൻ, അഴകം പെരുമാൾ, ഹരിത മുത്തരസൻ എന്നിവരടങ്ങുന്ന വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. അപ്ലോസ് എന്റർടെയ്ൻമെന്റ്, നീലം സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സമീർ നായർ, ദീപക് സെയ്ഗാൾ, പാ രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഏഴിൽ അരസ് കെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ധ്രുവ് വിക്രമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബൈസണിലേത്.
വൻ വിജയമായിരുന്ന തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’യുടെ തമിഴ് പതിപ്പായ ‘ആദിത്യ വർമ്മ’യിലൂടെ 2019-ലാണ് ധ്രുവ് വിക്രം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് പിതാവ് വിക്രമിനൊപ്പം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മഹാൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
‘ബൈസൺ കാലമാട’നിലെ പ്രകടനത്തിലൂടെ തമിഴ് സിനിമയിലെ പ്രതീക്ഷയുണർത്തുന്ന യുവതാരമെന്ന നിലയിൽ ധ്രുവ് തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

