കൊൽക്കത്ത: നഗരത്തിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായ ആദർശ് ലൊസാൽകയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട
ലിവ്-ഇൻ പങ്കാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആവശ്യപ്പെട്ട
20,000 രൂപ നൽകാൻ ആദർശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് 33-കാരനായ ആദർശിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂർണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോമൾ സാഹ, ധ്രുബ മിത്ര എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി.
ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളും ആദർശും ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയത്തിലാകുന്നത്.
2000 രൂപ പ്രതിഫലം നൽകാമെന്ന് ഉറപ്പുനൽകിയാണ് ആദർശ് ഇവരെ ഹോട്ടലിലേക്ക് ക്ഷണിച്ചത്. പ്രതികളുടെ മൊഴിയനുസരിച്ച്, ആദർശ് തന്നെയാണ് ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത്; ഒന്ന് സ്വന്തം പേരിലും മറ്റൊന്ന് പ്രതികളുടെ പേരിലും.
മുറിയിലെത്തിയ ശേഷം ആദർശ് ഓൺലൈനായി ബിയർ വരുത്തി. ഹോട്ടൽ ജീവനക്കാരൻ ഇത് മുറിയിൽ എത്തിച്ചുനൽകി.
ഇതിന് പിന്നാലെ പുറത്തുപോയ ആദർശ് ലഘുഭക്ഷണസാധനങ്ങൾ വാങ്ങി തിരിച്ചെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനുശേഷം പ്രതികൾ ഹോട്ടൽ ഇടനാഴിയിൽ ഏറെ നേരം സംസാരിച്ചു നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് കോമൾ ആദർശിന്റെ മുറിയിലേക്ക് പോയി. അമിതമായി മദ്യപിച്ചതിനെ തുടർന്ന് ആദർശ് മയങ്ങിയിരുന്നു.
ഈ തക്കം നോക്കി കോമൾ, ധ്രുബയെ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് മുറിയിൽ പണത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ആദർശിന്റെ പേഴ്സിലുണ്ടായിരുന്ന പണം മാത്രമാണ് ഇവർക്ക് ലഭിച്ചത്. ഇതിനിടെ ആദർശ് ഉണർന്നപ്പോൾ, പ്രതികൾ 20,000 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു.
എന്നാൽ പണം നൽകാനോ യുപിഐ പിൻ നമ്പർ വെളിപ്പെടുത്താനോ ആദർശ് കൂട്ടാക്കിയില്ല. ഇതേത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.
പ്രതികൾ മുറിയിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് ആദർശിന്റെ കാലുകൾ ബന്ധിച്ച ശേഷം, ബെഡ്ഷീറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികൾ ഇടനാഴിയിലൂടെ ഓടി തങ്ങളുടെ മുറിയിലെത്തി ബാഗുകളുമെടുത്ത് ഹോട്ടലിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

