വയനാട്: അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയോട് കേരളത്തിന് എട്ട് വിക്കറ്റിൻ്റെ തോൽവി. കേരളം മുന്നോട്ടുവെച്ച 81 റൺസ് വിജയലക്ഷ്യം സൗരാഷ്ട്ര രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഒരു വിക്കറ്റിന് എട്ട് റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്ര അനായാസം വിജയം കുറിക്കുകയായിരുന്നു. 15 റൺസെടുത്ത ഹിത് ബബേരിയയെ അമയ് മനോജ് പുറത്താക്കിയെങ്കിലും, പുറത്താവാതെ 43 റൺസ് നേടിയ രുദ്ര ലഖാനയും 24 റൺസുമായി മയൂർ റാത്തോഡും ചേർന്ന് സൗരാഷ്ട്രയുടെ വിജയം ഉറപ്പിച്ചു.
മത്സരത്തിൽ കേരളത്തിന് വിനയായത് ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് തകർച്ചയാണ്. വെറും 110 റൺസിന് പുറത്തായ കേരളത്തിനെതിരെ സൗരാഷ്ട്ര 382 റൺസ് അടിച്ചുകൂട്ടി 272 റൺസിൻ്റെ കൂറ്റൻ ലീഡ് സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ മാനവ് കൃഷ്ണയുടെ ഉജ്ജ്വലമായ സെഞ്ച്വറിയുടെ (189) മികവിൽ കേരളം 352 റൺസ് നേടിയെങ്കിലും, തോൽവി ഒഴിവാക്കാനായില്ല. ആദ്യ ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ രുദ്ര ലഖാനയാണ് സൗരാഷ്ട്രയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

