കണ്ണൂര്‍: പാലത്തായി പീഡനക്കേസിലെ വിധിക്കെതിരായ റിട്ടയേഡ് ഡിവൈഎസ്പിയുടെ വാദങ്ങള്‍ക്ക് അക്കമിട്ട മറുപടിയുമായി അന്വേഷണ ഉദ്യോഗസ്ഥന്.
എതിരാളികളെ എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട് എന്ന വാദമാണ് മുന്‍ ഡിവൈഎസ്പി അബ്ദുള്‍ റഹീം ഫേസ്ബുക്കില്‍ കുറിച്ചത്. അന്വേഷണത്തിന്റെ നാള്‍വഴികളും തെളിവുകളും നിരത്തിയായിരുന്നു ടി കെ രത്നകുമാറിന്റെ മറുപടി.
ഇതാദ്യമായാണ് പാലത്തായി കേസിന്റെ അന്വേഷണത്തെക്കുറിച്ച് പ്രധാന ഉദ്യോഗസ്ഥനായിരുന്ന രത്നകുമാര്‍ തെളിവുകള്‍ സഹിതം തുറന്നുപറയുന്നത്. പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മുന്‍ ഡിവൈഎസ്പി ഫേസ്ബുക്കില്‍ കുറിച്ചത്.
ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് വെറുക്കപ്പെട്ടവൻ ആയിരിക്കാം.
നിരപരാധി ആണെങ്കിൽ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് വിശുദ്ധ വേദഗ്രന്ഥത്തില്‍ പറയുന്നതെന്നും സിഎ അബുള്‍ റഹീം കുറിച്ചു. ഇതിനുള്ള മറുപടിയിലാണ് കേസിന്റെ നാള് വഴികളും അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും മുന്‍ എസിപിയായിരുന്ന ടികെ രത്നകുമാര്‍ വിശദമായി കുറിച്ചത്.
റിട്ടയേർഡ് ഡിവൈഎസ്പി സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനാണ് കുറിപ്പിട്ടതെന്ന് സൂചിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പൗരത്വ ബില്ലിന് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ ചിലര്‍ക്കുള്ള വിരോധമാണ് കേസിന് ആധാരമെന്നാണ് പ്രതിഭാഗം പറഞ്ഞത്.
ആ മാസം തന്നെ പിടിഎ മീറ്റിംഗ് ചേരുകയും. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും വിഷയം അവിടെ അവസാനിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നു.
പെണ്‍കുട്ടി മൊഴി നല്കിയ ദിവസം പ്രതി സ്ഥലത്തില്ലാ എന്നാണ് പ്രതിഭാഗം പറഞ്ഞിരുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കുട്ടി ദിവസമോ മാസമോ പോലും പറഞ്ഞിട്ടില്ലാ.
തീയതി വേണമെന്ന് നിര്‍ബന്ധം പറഞ്ഞപ്പോളാണ് കുട്ടി തീയതി പറഞ്ഞതെന്നും മൊഴിയുണ്ട്. കുട്ടി പറഞ്ഞ മൂന്ന് തീയ്യതികളിലെ ഒരു ദിവസം അദ്ധ്യാപകന് സ്കൂളില്‍ ഉള്ളതായി സിഡിഐര്‍ രേഖകള്‍ തെളിവായുണ്ട്.
പ്രതി പത്ത് ദിവസം അവധിയെടുത്ത് മാറിനിന്നത് സംഭവം കുട്ടി വെളുപ്പെടുത്താന്‍ ഇടയുണ്ടെന്ന ചിന്തയിലാണെന്ന് സംശയിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നു. 07.02.2020 ന് സ്കൂള്‍ പ്രവര്‍ത്തി ദിവസം ഉച്ചയ്ക്ക് 12 മണിക്ക് അതിജീവിതയുടെ ഉമ്മയുടെ ഫോണിലേക്ക് പ്രതി വിളിച്ചു സംസാരിച്ചു.
അന്നേ ദിവസം സ്കൂളിലെ മറ്റൊരു കുട്ടിയുടെയും രക്ഷിതാവിനെ പ്രതി വിളിച്ചിട്ടില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് അറിഞ്ഞ പ്പോള്‍ തന്നെ സഹപ്രവര്‍ത്തകരോട് പോലും താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താതെ പ്രതി ഒളിവില്‍ പോയി.
ബാത്ത്റൂമിലെ ടൈൽസുകൾക്കിടയിൽ രക്തക്കറയുണ്ട് എന്ന് സംശയം തോന്നിയതും അത് പരിശോധിച്ചതും റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കിയതും സയൻ്റിഫിക് ഓഫീസറാണ്. പരിശോധനക്ക് ആവശ്യമായത്ര അളവ് രക്തം കിട്ടിയില്ല എന്നാണ് അവർ രേഖപ്പെടുത്തിയത്.
കൃത്രിമ തെളിവുണ്ടാക്കിയതാണെങ്കിൽ ആവശ്യത്തിന് അളവ് ചേര്‍ക്കാമല്ലോയെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നു. പാലത്തായി കേസില്‍ വിധി വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി, കേസ് കെട്ടിച്ചമച്ചതാണെന്ന് ബിജെപി-ആര്‍എസ്സഎസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ടികെ രത്നകുമാര്‍. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

