.news-body p a {width: auto;float: none;}
ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയും ചാനൽ ചർച്ചകളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് രജിത് കുമാർ. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ വിവാദ പ്രസ്താവനകളുടെ ഉറ്റ തോഴൻ കൂടിയാണ്. സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും ട്രാൻസ്ഫോബിക്ക് പ്രസ്താവനകളും നടത്തിയതിന്റെ പേരിൽ നിയമനടപടികളും ഇദ്ദേഹം നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് രജിത് കുമാർ. ഷോട്ട്സ് ധരിക്കുന്ന പെൺകുട്ടികൾ ലെസ്ബിയനാകും എന്നാണ് രജിത് കുമാർ പറയുന്നത്. കൗമുദി മൂവിസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇങ്ങനെയൊരു പരാമർശം അദ്ദേഹം നടത്തിയത്.
രജിത് കുമാറിന്റെ വാക്കുകളിലേക്ക്..
‘മാതാപിതാക്കൾക്ക് മക്കളെ സൃഷ്ടിക്കാൻ മാത്രമേ സാധിക്കൂകയുള്ളൂ. മക്കൾ വാഴത്തോട്ടത്തിലെ ആൾക്കാരായിട്ട് മാറും, തോന്നിവാസികളായി മാറും. മാതാപിതാക്കളെ ഗുരുവായൂർ അമ്പലനടയിൽ തള്ളിയിടുന്ന മക്കളായും മാറും. ഇത് നമ്മുടെ കൂടെയുള്ളവർ തന്നെയാണ്. എന്നാൽ മാതാപിതാക്കൾക്ക് വേണ്ടി ജീവിക്കുന്ന മക്കളും ഇവിടെയുണ്ട്. അതൊക്കെ കുടുംബത്തിൽ ലഭിക്കണം.
ഈ ബിഗ് ബോസ് സീസണിൽ ചില രക്ഷിതാക്കൾ കയറിവന്നപ്പോൾ ഒരു മകളെക്കുറിച്ച് പറഞ്ഞത് എന്താണ്, അവൾക്ക് ചെറുപ്പത്തിലെ ഞങ്ങൾ നിക്കറിട്ട് ( ഷോട്ട്സ്) ശീലിപ്പിച്ചാണ് വളർത്തിയത്. കുറേ കഴിഞ്ഞ് വലുതായപ്പോൾ അവൾക്ക് പാവാടയും ചുരീദാറും വാങ്ങിച്ചുകൊടുത്താൽ അവൾക്ക് വേണ്ട. അവൾക്ക് നിക്കർ മാത്രം മതി. ജനിച്ച കൊച്ച് നിക്കർ വേണം എന്ന് പറഞ്ഞില്ല. അവരെ ഷോട്ട്സ് ഇട്ട് വളർത്തിയത് പാരന്റ്സ് തന്നെയാണ്.
ഒരു കുട്ടിയെ ഷോട്ട്സ് ഇട്ട് വളർത്തിയതുകൊണ്ടാണ് ആ പെൺകുട്ടിക്ക് മറ്റൊരു പെൺകുട്ടിയോട് ക്രഷ് ഉണ്ടായത്. ഇപ്പോഴത്തെ ബിഗ് ബോസ് സീസണിൽ അത് കണ്ടില്ലേ. അതിനകത്ത് നടന്ന സംഭവമാണ്. ഒരു പെൺകുട്ടിക്ക് മറ്റൊരു പെൺകുട്ടിയോട് ക്രഷ് ഉണ്ടായി’- രജിത് കുമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതൊരു തെറ്റായ പ്രസ്താവനയല്ലേ എന്ന് അഭിമുഖത്തിനിടെ അവതാരകൻ ചോദിച്ചപ്പോൾ ചാന്തുപൊട്ട് എന്ന സിനിമ കണ്ടില്ലേ, ദിലീപ് എന്തുവേഷമാണ് ധരിച്ചത് എന്നാണ് രജിത് കുമാർ ചോദിച്ചത്. ‘നമ്മൾ ധരിക്കുന്ന വേഷങ്ങൾ നമ്മുടെ ചിന്തകളും ജനിച്ചിരിക്കുന്ന വ്യക്തിയുടേത് അല്ലാതെ ഓപ്പോസിറ്റിന്റേതായി വരുകയാണെങ്കിൽ നമ്മുടെ ബോഡിയുടെ ഹോർമോണിന്റെ ഒർജിനലിന്റെ അളവ് കൂടുമോ കുറയുമോ എന്നുള്ളത് പോയി ഒന്ന് പഠിച്ചു നോക്കൂ. നമ്മുടെ ശരീരത്തിൽ രണ്ട് ഹോർമോണുകളുമുണ്ട്. ഞാൻ എന്ന പുരുഷനിൽ സ്ത്രീയുടെ ഹോർമോണുമുണ്ട്. എന്നിലെ സ്ത്രൈണയുടെ ഹോർമാണാണ് ഡെവലെപ്പ് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ എന്റെ ഒർജിനലായി കിട്ടിയ ഹോർമോണിന്റെ അളവ് കുറയില്ലേ’- രജിത് കുമാർ പറഞ്ഞു.