.news-body p a {width: auto;float: none;}
കോഴിക്കോട്: നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമല (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭർത്താവ്: കുഞ്ഞിരാമൻ, മകൾ: സുനിത. മരുമകൻ: അജയൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]