
.news-body p a {width: auto;float: none;} കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയേയാണ് (26) ഭർത്താവ് രാഹുൽ മർദിച്ചത്.
മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞായിരുന്നു രാഹുൽ മർദിച്ചതെന്നാണ് വിവരം. ഞായറാഴ്ചയാണ് ഇയാൾ യുവതിയെ മർദിച്ചത്.
തിങ്കളാഴ്ചയും മർദനം തുടർന്നു. യുവതിയുടെ ഇടത്തേ കണ്ണിനും ചുണ്ടിനുമൊക്കെ മുറിവേറ്റു.
അവശയായതോടെ ആംബുലൻസ് വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ രാഹുൽ അവിടെ നിന്ന് മുങ്ങി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസ് ആശുപത്രിയിലെത്തി, യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിനോട് ആദ്യം യുവതി ആവശ്യപ്പെട്ടത് എറണാകുളത്തെ തന്റെ വീട്ടിലേക്ക് പോകണമെന്നായിരുന്നു.
തുടർന്ന് യുവതി പരാതി നൽകി. പിന്നാലെ രാഹുലിനെ അറസ്റ്റ് ചെയ്തു.
അമ്മ വിളിച്ചതിന്റെ പേരിൽ ഇതിനുമുമ്പ് തന്നെ രാഹുൽ മർദിച്ചിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി മാസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയിരുന്നു.
സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചെന്നടക്കം യുവതി ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് തനിക്ക് പരാതിയില്ലെന്നും രാഹുലിന്റെ കൂടെ പോയാൽ മതിയെന്നും കാണിച്ച് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഇതോടെ കേസ് ഒത്തുതീർപ്പിക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]