
.news-body p a {width: auto;float: none;}
ഇടുക്കി: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ഇടുക്കി ഏലപ്പാറയിലാണ് അപകടം നടന്നത്. ഉപ്പുതറ ചൂന്തലാർ സ്വദേശിയാണ് മരിച്ചത്. ബസിന്റെ വാതിലിന്റെ ഭാഗത്ത് നിന്ന സ്ത്രീ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.മരിച്ച സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]