ചെന്നൈ: സൂര്യ നായകനായ കങ്കുവ കഴിഞ്ഞ നവംബര്‍ 14നാണ് തീയറ്ററില്‍ എത്തിയത്. എന്നാല്‍ വന്‍ ഹൈപ്പില്‍ എത്തിയ ചിത്രം ബോക്സോഫീസ് ദുരന്തമായിരുന്നു. 300 കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രം നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന തുക പോലും നേടിയില്ലെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. എന്തായാലും സൂര്യയുടെ ഈ ചിത്രത്തിന് ബോക്സോഫീസില്‍ വലിയ തിരിച്ചടിയാണ് ലഭിച്ചത്.
ചിത്രം തീയറ്റര്‍ റണ്ണില്‍ മുന്നോട്ട് പോകാത്ത ഘട്ടത്തില്‍ ചിത്രത്തിന്റെ നേരത്തെയുള്ള ഒടിടി റിലീസിനായി നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. നേരത്തെ തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം വലിയ തുകയ്ക്ക് ആമസോണ്‍ പ്രൈം ഏറ്റെടുത്തിരുന്നു. അന്ന് മുന്നോട്ട് വച്ച കരാര്‍ പ്രകാരം ചിത്രത്തിന് 8 ആഴ്ച ഒടിടി വിന്റെയാണ് അനുവദിച്ചത്.
അതായത് ചിത്രം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷമായിരിക്കും പടം ഒടിടിയില്‍ എത്തുക. എന്നാല്‍ പുതിയ വിവര പ്രകാരം കങ്കുവ ഒടിടി റിലീസ് ഇത്ര നീളില്ലെന്നാണ് വിവരം. ചിലപ്പോള്‍ 4 ആഴ്ചയ്ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയേക്കും എന്നാണ് എന്റെര്ടെയ്മെന്റ് സൈറ്റ് എം9 റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിരുത്തെ ശിവ സംവിധാനം ചെയ്ത കങ്കുവ ഗ്രീന്‍ സ്റ്റുഡിയോസാണ് നിര്‍മ്മിച്ചത്. 10,000 ത്തോളം സ്ക്രീനില്‍ ചിത്രം റിലീസായിരുന്നു. ചിത്രം 100 കോടി പിന്നിട്ടുവെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്.
സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്സ്ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
സിരുത്തൈ ശിവയ്ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
‘സ്നേഹത്തെക്കാള്‍ പരാതിയാണ്’: പുഷ്പ 2 നിര്‍മ്മാതാവും സംഗീത സംവിധായകനും പോരിലാണ്, തെളിവായി ഓഡിയോ ലോഞ്ച് !
‘ബേസിലിന്റെയും നസ്രിയുടെയും ഞായറാഴ്ച’: ഗംഭീര സണ്‍ഡേ കളക്ഷനുമായി ‘സൂക്ഷ്മദര്‍ശിനി’യുടെ കുതിപ്പ് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]