കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം. യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്. ഇന്നലെ രാത്രി മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണം എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. അതേസമയം, സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാഹുലിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. പന്തീരാങ്കാവ് പൊലീസ് ആണ് വിളിച്ചു വരുത്തിയത്.
മദ്യ ലഹരിയിൽ വാഹനമോടിച്ചത് ലോറിയുടെ ക്ലീനർ, ലൈസൻസില്ല; നാട്ടിക അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]