കുഞ്ഞു കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാൻ നാട്ടില്‍ പരിശീലന കേന്ദ്രം വേണം ; നിവേദനവുമായി അഞ്ചുവയസ്സുകാരി നവകേരള സദസ്സില്‍.
കോഴിക്കോട് : കുഞ്ഞുങ്ങള്‍ക്ക് നീന്തല്‍ പഠിക്കാൻ നാട്ടില്‍ പരിശീലന കേന്ദ്രം വേണം. നവകേരള സദസ്സില്‍ നിവേദനവുമായാണ് അഞ്ചു വയസ്സുകാരി എത്തിയത്. തോട്ടുമുക്കം സ്വദേശിനി റന ഫാത്തിമയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ നവകേരള സദസ്സിന്റെ പ്രഭാത യോഗത്തില്‍ എത്തിയത്. നീന്തല്‍ ഗുരുവായ വല്ല്യുമ്മ റംല മനാഫിനൊപ്പമാണ് ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി ഓമശേരിയില്‍ റന വന്നത്.
മന്ത്രിമാര്‍ പോകുന്ന ബസിന്റെ ഉള്‍വശം കാണണമെന്നു പറഞ്ഞപ്പോള്‍ വി.അബ്ദുറഹ്മാൻ, പി.പ്രസാദ്, വീണാ ജോര്‍ജ് എന്നിവര്‍ ബസിനകത്തേക്ക് കൂട്ടികൊണ്ടുപോയി റനയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു. മൂന്നാമത്തെ വയസ്സില്‍ പുഴയില്‍ നീന്തി വലിയ ആളുകള്‍ക്കും കുട്ടികള്‍ക്കും നീന്തല്‍ പഠിക്കാൻ പ്രചോദനമായതിനാലാണ് തനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതെന്ന് റന പറയുന്നു.
നിലവില്‍ മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാണ്. കുട്ടിക്കാലത്തുതന്നെ സാഹസികതയില്‍ താല്പര്യം കാണിച്ച റനയെ വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാധ്യമപ്രവര്ത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും രണ്ടു മക്കളില്‍ മൂത്ത മകളാണ്. തോട്ടുമുക്കം ഗവ. യുപി സ്കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചുമിടുക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]