ട്രിനിഡാഡ്: രോഹിത് ശര്‍മ ഇനി ഇന്ത്യന്‍ ജേഴ്സിയില്‍ ടി20 ക്രിക്കറ്റ് കളിക്കില്ലെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകപ്പിന് മുമ്പ് തന്നെ രോഹിത് ഇക്കാര്യം ബിസിസിഐയെ അറിയിച്ചതായി വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. രോഹിത്തിന്റെ തീരുമാനം കടുത്ത നിരാശയാണ് ആരാധകരിലുണ്ടാക്കിയത്. അദ്ദേഹം മികച്ച ഫോമിലാണെന്നും ടി20 ലോകകപ്പില്‍ കളിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.
പാകിസ്ഥാന് ഇതിഹാസം വസിം അക്രവും ഇക്കാര്യം വ്യക്കമാക്കിയിരുന്നു. മുന്‍ വെസ്റ്റ് താരം ക്രിസ് ഗെയ്ലും ഇക്കാര്യം തന്നെയാണ്. ടി20 ക്രിക്കറ്റില്‍ രോഹിത് ഇന്ത്യയുടെ പ്രധാന ആയുധമായിരിക്കുമെന്നാണ് ഗെയ്ല് പറയുന്നത്. വിരാട് കോലിയെ കുറിച്ചും യൂണിവേഴ്സ് ബോസ് സംസാരിക്കുന്നുണ്ട്. ഗെയ്ലിന്റെ വാക്കുകള്‍… ”രണ്ട് പേരും ടീമിന് വേണ്ടി ഏറെ സംഭാവന ചെയ്തവരാണ്. വലിയ പരിചയസമ്പത്തുമുണ്ട്. അവര്‍ക്ക് കളിക്കണെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് തുടരണം. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധം രോഹിത്തായിരിക്കും.” ഗെയ്ല് വ്യക്തമാക്കി.
രോഹിത്തിന്റെ ശൈലി ഇഷ്ടമാണെന്നും ഗെയ്ല് പറഞ്ഞു. ”രോഹിത്തിന്റെ ആഗ്രസീവ് ശൈലി എനിക്ക് ഇഷ്ടമാണ്. ബൗളര്‍മാരെ തകര്‍ക്കുന്ന ശൈലിയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അക്കൂട്ടത്തിലാണ് രോഹിത് ശര്‍മയും, അദ്ദേഹവും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.” ഗെയ്ല് കൂട്ടിചേര്‍ത്തു. സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലി മറികടന്നതിനെ കുറിച്ച് ഗെയ്ല് പറഞ്ഞതിങ്ങനെ… ”50 ഏകദിന ഏകദിനങ്ങള്‍ എന്നത് അവിശ്വസീനമായ നേട്ടമാണ്. അതും സച്ചിനെന്ന ഇതിഹാസത്തിന്റെ റെക്കോര്‍ഡ്. നിലവില്‍ ഈ റെക്കോര്‍ഡിനരികെ ആരുമെത്തുമെന്ന് എനിക്ക് തോന്നുന്നില്ല.” ഗെയ്ല് പറഞ്ഞുനിര്‍ത്തി.
ക്രിക്കറ്റാണ് എന്റെ ജീവിതമെന്നും എനിക്ക് എല്ലാം നല്‍കിയത് ക്രിക്കറ്റാണെന്നും ഗെയ്ല് കൂട്ടിചേര്‍ത്തു. നിലവില്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ് ഗെയ്ല്.
‘കാണിച്ചത് ആന മണ്ടത്തരം, അതാരുടെ ഐഡിയ ആണെന്ന് അറിയില്ല’, ലോകകപ്പ് ഫൈനലിനെക്കുറിച്ച് അംബാട്ടി റായുഡു
Last Updated Nov 26, 2023, 2:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]