

അതിരമ്പുഴയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൈമോള്‍ സേവ്യറുടെ ഭര്‍തൃവീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറി കത്തിനശിച്ചു
ഏറ്റുമാനൂര്‍: യുവതി തൂങ്ങിമരിച്ച ഭര്‍തൃവീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറി കത്തിനശിച്ചു.
അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയാണ് കത്തിയത്.
ടിപ്പറിന്റെ കാബിനാണ് കത്തിനശിച്ചിരിക്കുന്നത്. വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയും നടക്കേണ്ടതുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ ഏഴിനാണ് അനിലിന്റെ ഭാര്യ ഷൈമോള്‍ സേവ്യറിനെ (24) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ അറസ്റ്റിലായ അനില്‍ ഇപ്പോള്‍ റിമാൻഡില്‍ ആണ്.
യുവതി മരിച്ച കേസില്‍ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ടിപ്പര്‍ കത്തിനശിച്ചിരിക്കുന്നത്.
പുലര്‍ച്ചെ ബൈക്ക് നിര്‍ത്തുന്ന ശബ്ദം കേട്ടെന്ന് വീട്ടുകാര്‍ പറയുന്നു. തൂങ്ങി മരിച്ച ഷൈമോളുടെ സഹോദരന്മാരെ സംശയിക്കുന്നതായി കാണിച്ച് അനില്‍ വര്‍ക്കിയുടെ സഹോദരൻ സാജൻ വര്‍ക്കി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]