ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച നാലു പേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്നുപേരും കുസാറ്റിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ്. സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികളായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവര്‍ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുറത്തു നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തതിനാല്‍ അവരില്‍ ആരെങ്കിലുമായിരിക്കാം മരിച്ച നാലാമത്തെ ആളെന്നാണ് സംശയിക്കുന്നത്. പരിക്കേറ്റ് ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേര് കളമശ്ശേരി മെഡിക്കല്‍ കോളജിലും രണ്ടു പേര് ആസ്റ്റര്‍ മെഡിസിറ്റിയിലുമാണുള്ളത്. വിവിധ ആശുപത്രികളിലായി 72 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.