ബംഗളൂരു: ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങുന്ന രാഹുല്‍ ദ്രാവിഡ് ഐപിഎല്‍ ടീമിന്റെ മെന്റര്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ ടീമുകളായ രാജസ്ഥാന് റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സമുാണ് ദ്രാവിഡിനെ മെന്ററാക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇതില്‍ ലഖ്നൗ ടീമിന്റെ മെന്ററായിട്ടായിരിക്കും ദ്രാവിഡ് പോകുകകയെന്നാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായി ചുമതലയേറ്റ ഗൗതം ഗംഭീറിന് പകരക്കാരനായിട്ടായിരിക്കും ദ്രാവിഡ് ലഖ്നൗവിലെത്തുക. എന്നാല്‍ ഇതിന് മുമ്പ് ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്ത് തുടരാന്‍ താല്പര്യമുണ്ടോ എന്നറിയാന്‍ ബിസിസിഐ ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകകപ്പോടെ കരാര്‍ കാലാവധി കഴിഞ്ഞ ദ്രാവിഡ് പരിശിലക സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ലെന്നാണ് സൂചന. ലോകകപ്പിന് പിന്നാലെ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.
അതിനിടെ ലക്ഷണ്‍ പരിശീലകനായാല്‍ പകരം ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ടീം പരിശീലകനാകുന്നതിന് മുമ്പ് ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്നു. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ ദ്രാവിഡ് കുടംബത്തോടൊപ്പംം കൂടുതല്‍ സമയം ചിലവഴിക്കാനും ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
2021 നവംബറിലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2021 ടി20 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പോലും എത്താതെ പുറത്തായതിന് പിന്നാലെയാണ് കാലാവധി പൂര്‍ത്തിയാക്കിയ രവി ശാസ്ത്രിക്ക് പകരം രാഹുലിനെ കോച്ചായി നിയമിച്ചത്. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ടീം ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിലും ഫൈനലില്‍ എത്താനായത് മാത്രമാണ് നേട്ടം. എന്നാല്‍ രണ്ട് ഫൈനലിലും ഓസ്ട്രേലിയയോട് ടീം തോറ്റു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സെമിയില്‍ പുറത്താവുകയും ചെയ്തു. ഈ വര്‍ഷം നേടിയ ഏഷ്യാ കപ്പ് കിരീടം മാത്രമാണ് ദ്രാവിഡിന്റെ നേട്ടമായി പറയാവുന്നത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net