റിയാദ്: ഗാസയിലെ ജനതക്ക് ആശ്വാസം പകരാൻ സൗദി അറേബ്യയുടെ ജീവകാരുണ്യ സംരംഭമായ കിങ് സൽമാൻ റിലീഫ് കേന്ദ്രം വിവിധ അന്താരാഷ്ട്ര സംഘടനകളുമായി 15 കോടി റിയാലിൻറെ സഹകരണ കരാറിൽ ഒപ്പുവെച്ചു. കൈറോയിൽ സൗദി എംബസിയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കരാറുകൾ ഒപ്പിട്ടത്.
യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ (യു.എൻ.ആർ.ഡബ്ലി.എ)യുമായി 5.6 കോടി റിയാൽ, അന്താരാഷ്ട്ര റെഡ് ക്രോസുമായി 3.75 കോടി റിയാൽ, അന്താഷ്ട്ര ഭക്ഷ്യ പദ്ധതിയുമായി 1.87 കോടി റിയാൽ, ലോകാരോഗ്യ സംഘടനയുമായി 3.75 കോടി റിയാലിെൻറ കരാർ എന്നിങ്ങനെയാണ് കരാറുകൾ. പലസ്തീൻ ജനതയുടെ ഭക്ഷണവും പോഷക ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് അന്താരാഷ്ട്ര ഭക്ഷ്യ പദ്ധതിയുമായുള്ള കരാർ. ഗുണഭോക്താക്കൾക്ക് ചൂടുള്ള ഭക്ഷണവും ഭക്ഷണ കിറ്റുകളും ബാസ്ക്കറ്റുകളും വിതരണം ചെയ്യാനാണിത്. ഇതിന് മൊത്തം ചെലവ് 1.9 കോടി റിയാലാണ്.
ലോകാരോഗ്യ സംഘടനയുമായുള്ള കരാർ പ്രകാരം ജീവൻരക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യും. ജീവൻ രക്ഷിക്കാനുള്ള അടിയന്തര ഇടപെടലുകൾക്ക് പിന്തുണ നൽകുക, പ്രാഥമികാരോഗ്യ പരിരക്ഷ പദ്ധതികൾ ശക്തിപ്പെടുത്തുക, കുട്ടികൾ, അമ്മമാർ, വൃദ്ധർ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക, മാനസികാരോഗ്യത്തെ പിന്തുണക്കുക എന്നിവയും ഈ കരാറിൽ ഉൾപ്പെടും.
റെഡ് ക്രോസുമായുള്ള കരാർ ആംബുലൻസുകളും ഗാസയിൽ ശുദ്ധമായ കുടിവെള്ളവും ലഭ്യമാക്കുന്നതിനാണ്. ഇസ്രായേലി അധിനിവേശ സേന ദുരിതാശ്വാസ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്നും 10 ശതമാനം മാത്രമേ പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂവെന്നും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും നഷ്ടപ്പെടുത്തുന്നതിനാൽ ഇത് ‘മനപ്പൂർവമായ കൊലപാതകം’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
(ഫോട്ടോ: ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് കിങ് സൽമാൻ റിലീഫ് കേന്ദ്രം റെഡ് ക്രോസ് സൊസൈറ്റിയുമായി കരാർ ഒപ്പിട്ടപ്പോൾ )

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]