മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയയും പിന്മമാറിയേക്കും. മുന്നില്‍ വലിയ മത്സരങ്ങള്‍ ഉള്ളതുകൊണ്ട് ശരിയായ വിശ്രമം വേണമെന്നണ് ഇരുവരുടേയും ആവശ്യം. ഇരുവരും ഇക്കാര്യം ബിസിസിഐയെ ധരിപ്പിച്ചിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് പരമ്പര നടക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല.
ഇരുവരേയും ഇനി ടി20 പരമ്പരയിലേക്ക് പരിഗണിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. ടി20 ടീമില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. 2024 ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കില്‍ ടി20 മത്സരങ്ങള്‍ കളിച്ചുതുടങ്ങേണ്ടിവരും. ഇക്കാര്യം സെലക്റ്റര്‍മാര്‍ രണ്ട് താാരങ്ങളേയും അറിയിച്ചുകഴിഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം ഇരുവരുടേയും ഭാവി നിര്‍ണയിക്കും.
2022 ലെ ടി20 ലോകകപ്പിലാണ് കോലിയും രോഹിത്തും അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിനെതിരെ സെമിയില്‍ ഇന്ത്യ തോറ്റ് പുറത്തായിരുന്നു. അതിനുശേഷം, ഹാര്‍ദിക് പാണ്ഡ്യ ടി20 ഐ ടീമിന്റെ ചുമതല ഏറ്റെടുത്തു. ഇരുവരും ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2023 ലോകകപ്പില്‍ ഉടനീളം ഇന്ത്യയുടെ അസാധാരണ പ്രകടനങ്ങളില്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ദക്ഷിണാഫ്രിക്കയിലേക്ക് ഇല്ല.
ലോകകപ്പിലേറ്റ പരിക്കില്‍ നിന്ന് താരം ഇപ്പോഴും മോചിതനായിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കാനാണ് സാധ്യത. അതുമല്ലെങ്കില്‍ കെ എല്‍ രാഹുല്‍ ക്യാപ്റ്റനായെത്തും. ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]