തിരുവനന്തപുരം: ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയിൽ ഒന്നാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ-സീരിയല്‍ രംഗത്തുണ്ട്. പക്ഷെ ആരാധക മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായ ശേഷമാണ്.
മൌനരാഗം ലൊക്കേഷനിൽ നിന്നുള്ള ഒട്ടുമിക്ക വിശേഷങ്ങളും മറ്റ് താരങ്ങളപ്പോലെ കാർത്തിക്കും പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള നടൻറെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സീരിയലിലെ നായകൻ നലീഫ് ജിയയുടെ പിറന്നാൾ ആഘോഷിക്കുകയാണ് സെറ്റിൽ വെച്ച്. സീരിയൽ താരങ്ങളെല്ലാം ഒന്നിച്ച് ചേർന്നാണ് കേക്ക് മുറിക്കുന്നത്. നലീഫ് കേക്ക് മുറിച്ച് ആദ്യം നൽകുന്നത് നായികയായ കല്യാണിക്കാണ്. ഐശ്വര്യ റംസായിയാണ് കല്യാണിയായി സ്ക്രീനിൽ എത്തുന്നത്.
സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്. ‘മൗനരാഗ’ത്തിന്റെ സെറ്റ് ഏറ്റവും പ്രിയപ്പെട്ട ഒരു ഇടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആര്‍ക്കുമാര്‍ക്കും പരസ്പര വൈരങ്ങളൊന്നുമില്ലാതെ മനോഹരമായൊരു കെമിസ്ട്രി വര്‍ക്കൗട്ട് ആവുന്ന സ്ഥലമാണ് സെറ്റ്. ബാലാജി, സേതുലക്ഷ്മിയമ്മ, സോന, നലീഫ് തുടങ്ങിയവരുടെയൊക്കെ ഡെഡിക്കേഷനെപ്പറ്റി പറഞ്ഞാല്‍ മതിയാകില്ല. ആകെ സെറ്റ് ഒരു ആഘോഷം തന്നെയാണ്. ശരിക്കുപറഞ്ഞാല്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്നതിനേക്കാളിഷ്ടം സെറ്റിലെത്തുന്നതാണ് എന്നാണ് നേരത്തെ കാർത്തിക് പറഞ്ഞത്.
കല്യാണിയെന്ന ഊമപ്പെണ്ണിലൂടെയാണ് മൌനരാഗത്തിൻറെ കഥ മുന്നോട്ട് പോയത്. എന്നാൽ കുഞ്ഞ് ജനിച്ചതോടെ സീരിയലിൽ പുതിയ മാറ്റങ്ങൾ വന്നിരുന്നു. ഇപ്പോൾ കല്യാണിക്ക് ശബ്ദം തിരികെ കിട്ടിയതിൻറെ സന്തോഷത്തിലാണ് കുടുംബം.