റിയാദ്: നായ പ്രേമികള്‍ക്കായി സുവര്‍ണാവസരം. റിയാദില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. റിയാദ് സീസണ് ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250ഓളം നായ്ക്കളെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായ്ക്കള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് ഡോഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക.
Read Also – സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാൻ ഈ എമിറേറ്റ്
മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസണിലെ വൈവിധ്യമാർന്ന പരിപാടികൾ റിയാദിലെ 12 വേദികളിലായാണ് നടക്കുന്നത്. ലോക സെലിബ്രിറ്റികളുടെ സംഗീതകച്ചേരികൾ, തിയേറ്റർ ഷോകൾ, ഒരു ഫുട്ബാൾ മ്യൂസിയം, വൈവിധ്യമാർന്ന അന്താരാഷ്രട വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറൻറുകൾ എന്നിവ റിയാദ് സീസണിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ പ്രധാനപ്പെട്ട പുതിയ വേദികളിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജീകരിച്ചിട്ടുള്ള ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന എന്ന അത്യാധുനിക ഹാളാണ് ഒന്ന്. 40,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇത്. ‘ബിഗ് ടൈം’ എന്ന ശീർഷകത്തിൽ ആരംഭിച്ച ഇത്തവണത്തെ റിയാദ് സീസണില്‍ ആദ്യ രണ്ടാഴ്ച കൊണ്ട് തന്നെ സന്ദര്‍ശകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു.
അത്ഭുത കാഴ്ചകളൊരുക്കി ‘വണ്ടർ ഗാർഡൻ’
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ മാന്ത്രിക വിസ്മയങ്ങൾ ഒളിപ്പിച്ച ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു. നാലാമത് റിയാദ് സീസൺ ആഘോഷത്തിെൻറ ഭാഗമായാണ് വ്യത്യസ്ത വിനോദ കേന്ദ്രമായി വണ്ടർ ഗാർഡൻ ഒരുക്കിയത്.
മൂന്ന് മേഖലകളായി ഗാർഡനുള്ളിൽ സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകളാണ്. 70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, രണ്ട് ആർക്കേഡ് ഹാളുകൾ, 15 ഷോപ്പുകൾ, 31 റെസ്റ്റോറൻറുകൾ, 56-ലധികം നാടകം, ടൂറിങ് ഷോകൾ തുടങ്ങി നിരവധി രസകരമായ അനുഭവങ്ങളും അസാധാരണമായ സാഹസികതകളും അടങ്ങിയതാണ് പുതിയ വണ്ടർ ഗാർഡൻ. മിഡിൽ ഈസ്റ്റിലെ ആകർഷകമായ ഗാർഡൻ തീം ഉള്ള ആദ്യത്തെ അമ്യൂസ്മെൻറ് പാർക്കാണിത്. മരങ്ങൾ, പൂക്കൾ, ചിത്രശലഭങ്ങൾ, സാങ്കൽപ്പിക കവാടം എന്നിവയാൽ പ്രചോദിതമായ അതിെൻറ ആകർഷകമായ രൂപകൽപന ഏറെ വ്യത്യസ്തമാണ്. പ്രദേശത്തുടനീളം പ്രകാശമാനമായി ഒരുക്കിയ കലാസൃഷ്ടികൾക്കും വിവിധ കലാപരമായ ഡ്രോയിങ്ങുകൾക്കും പുറമേയാണിത്.
പ്രവേശന കവാടത്തോട് ചേർന്നുള്ള ജലം കൊണ്ടുള്ള മായാജാലമായ ‘ദി മാജിക് ഓഫ് വാട്ടറി’ൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കവാടം കടന്നാൽ സന്ദർശകരെ ആദ്യം വരവേൽക്കുന്നത് അരയന്നങ്ങളുടെ തടാകമാണ്. 50ലധികം അരയന്നങ്ങളുള്ള തടാകത്തിെൻറ കാഴ്ച മനോഹരമാണ്. നിറക്കൂട്ടുകൾ കലാപരമായി ചാലിച്ചൊരുക്കിയ കമനീയ അലങ്കാരങ്ങളും അന്തരീക്ഷത്തിൽ അലയടിക്കുന്ന സംഗീതവും ഗാർഡനിലുള്ളിൽ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് ‘ബ്ലൂം’ ഏരിയ പോലെയുള്ള നിരവധി വ്യത്യസ്ത മേഖലകളുണ്ട്. പൂക്കളും നിറങ്ങളും കൊണ്ട് കലാപരമായി ഒരുക്കിയതാണ്.
ഒമ്പത് വ്യത്യസ്ത ഗെയിമുകളാണ് ആളുകളെ ആകർഷിക്കുന്ന മറ്റൊരു ഘടകം.
എല്ലാത്തരം ആളുകൾക്കും ആസ്വദിക്കാൻ കഴിയുന്ന വിവിധ പരിപാടികൾ അരങ്ങേറുന്ന ഒരു തിയേറ്ററും ഗാർഡനിലുണ്ട്. ചിത്രശലഭങ്ങൾ പാറുന്ന അനുഭവം പകരുന്ന ‘ബട്ടർഫ്ലൈ ഗാർഡൻ’ ആണ് മറ്റൊരു ആകർഷം. വിവിധ തരത്തിലുള്ള ആയിരത്തിലധികം ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. ഇത് റിയാദ് സീസണിൽ ആദ്യത്തേതാണ്. സന്ദർശകർക്ക് പൂന്തോട്ടം ആസ്വദിക്കാനും ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കാനും ചിത്രങ്ങൾ എടുക്കാനും കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]