നമ്മൾ കഴിക്കുന്ന പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ നിയന്ത്രണം നിർവഹിക്കുന്നത് കരളാണ്. രക്തം ശുദ്ധീകരിക്കുക, പോഷകങ്ങൾ സംസ്കരിക്കുക, പിത്തരസം ഉത്പാദിപ്പിക്കുക, രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുക, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുക തുടങ്ങിയ സുപ്രധാന ധർമ്മങ്ങൾ കരൾ നിർവഹിക്കുന്നു.
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. കരൾ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ഒന്ന് ചുവന്നതും പർപ്പിൾ നിറത്തിലുള്ളതുമായ മുന്തിരിയിൽ ആരോഗ്യദായകമായ നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട
ഒന്നാണ് റെസ്വെറാട്രോൾ. ഇത് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും കോശങ്ങൾക്ക് സംഭവിക്കുന്ന നാശം തടയാനും ആന്റിഓക്സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
രണ്ട് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു മികച്ച പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂട്ടത്തയോൺ എന്ന ശക്തമായ ആന്റിഓക്സിഡന്റ് കരളിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു.
ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണ്. മൂന്ന് ഓട്സിൽ അടങ്ങിയിട്ടുള്ള പ്രത്യേകതരം നാരുകൾ കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ദഹനപ്രക്രിയയ്ക്ക് അത്യന്താപേക്ഷിതമായ നാരുകൾക്ക് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും നീർക്കെട്ട് കുറയ്ക്കാനും കഴിയും. പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രിക്കുന്നതിനും ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
നാല് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഒരു പ്രധാന പാനീയമാണ് കാപ്പി. കാപ്പി കുടിക്കുന്നത് ലിവർ സിറോസിസ് സാധ്യത കുറയ്ക്കുമെന്നും ശരീരത്തിലെ വീക്കം കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
കാപ്പിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ കരളിൽ കൊഴുപ്പും കൊളാജനും അടിയുന്നത് തടയുന്നു. ദിവസവും മിതമായ അളവിൽ കാപ്പി കുടിക്കുന്നവർക്ക് കരൾ അർബുദം, മറ്റ് ഗുരുതരമായ കരൾ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷണങ്ങൾ പറയുന്നു.
അഞ്ച് ആന്റിഓക്സിഡന്റ് എൻസൈമുകളുടെ പ്രവർത്തനവും രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണശേഷിയും മെച്ചപ്പെടുത്താൻ ബ്ലൂബെറിക്ക് കഴിയും. ഇത് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരൾ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

