ബെംഗളൂരു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ പൊലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സുകാരിയായ സൽമയാണ് കൊല്ലപ്പെട്ടത്.
വിധവയും വീട്ടുജോലിക്കാരിയുമായ സൽമയുടെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. യുവതിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
യുവതിയെ കൊലപ്പെടുത്തിയത് കാമുകൻ; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ഭർത്താവിൻ്റെ മരണശേഷം സൽമ, വസ്ത്ര നിർമ്മാണശാലാ ജീവനക്കാരനായ സുബ്രമണി എന്നയാളുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച സുബ്രഹ്മണിക്കൊപ്പമാണ് സൽമ പോയതെന്ന് മക്കൾ മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സുഹൃത്തിൻ്റെ സഹായത്തോടെ സുബ്രമണി മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. പ്രതിക്കായി തിലക് നഗർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

