മിസിസിപ്പി: ജോലിയിൽ പ്രവേശിച്ച് ആദ്യ ദിനം തന്നെ താത്കാലികാധ്യാപികയെ പിരിച്ചുവിട്ടു. രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പകർത്തി ടിക്ടോക്കിൽ പങ്കുവെക്കുകയും അനുചിതമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് സ്കൂൾ അധികൃതരുടെ നടപടി.
24-കാരിയായ മിയാറ്റ ബോർഡേഴ്സിനാണ് ജോലി നഷ്ടമായത്. മിസിസിപ്പിയിലെ ലേക്ക് കോർമോറന്റ് ഹൈസ്കൂളിൽ പകരക്കാരിയായാണ് മിയാറ്റ എത്തിയത്.
ഒക്ടോബർ 17-ന് ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോയാണ് വിവാദമായത്. വീഡിയോയിൽ, അധ്യാപികയുടെ മേശപ്പുറത്ത് കാൽ കയറ്റിവെച്ചിരിക്കുന്ന മിയാറ്റ, പലരും തന്നെ വിദ്യാർത്ഥിനിയായി തെറ്റിദ്ധരിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.
സ്കൂൾ ചിത്രീകരിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർത്ഥികളെയും അനുവാദമില്ലാതെ വീഡിയോയിൽ ഉൾപ്പെടുത്തി. ഇതിനുപുറമെ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
അധ്യാപികയുടെ പരാമർശങ്ങൾ പല വിദ്യാർത്ഥികൾക്കും അസ്വസ്ഥതയുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെക്കുറിച്ച് ഒരു അധ്യാപിക ഇത്തരത്തിൽ സംസാരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനമാണ് ഉയർന്നത്.
തുടർന്ന്, മിയാറ്റയെ പിരിച്ചുവിട്ടതായി ഡിസോട്ടോ കൗണ്ടി സ്കൂൾസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അവർ ഇനി സ്കൂളിലെ അധ്യാപികയായി തുടരില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിവാദമായതോടെ മിയാറ്റ വിശദീകരണവുമായി രംഗത്തെത്തി. താൻ വിദ്യാർത്ഥികളെ ഒരു തരത്തിലും മോശമായി കണ്ടിട്ടില്ലെന്നും വീഡിയോ ചിത്രീകരിച്ചപ്പോൾ അപ്രതീക്ഷിതമായി അവർ ഫ്രെയിമിൽ ഉൾപ്പെട്ടുപോയതാണെന്നും അവർ പറഞ്ഞു.
തെറ്റിദ്ധാരണയുണ്ടായതിൽ ഖേദിക്കുന്നുവെന്നും സ്വവർഗാനുരാഗിയായ താൻ അത്തരമൊരു വ്യക്തിയല്ലെന്നും മിയാറ്റ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

