കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മെഹബൂല പ്രദേശത്ത് സമഗ്രമായ സുരക്ഷാ ക്യാമ്പയിൻ നടത്തി. അറസ്റ്റ് വാറന്റുള്ളവരും താമസ നിയമലംഘകരും ഉൾപ്പെടെ നിരവധി പേരെ പിടികൂടാൻ ഈ ഓപ്പറേഷനിലൂടെ കഴിഞ്ഞു.
ശൈഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും പബ്ലിക് സെക്യൂരിറ്റി കാര്യങ്ങൾക്കായുള്ള അസിസ്റ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് മനാഹി അൽ-ദവാസിന്റെ സാന്നിധ്യത്തിലുമാണ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വെള്ളിയാഴ്ച മെഹബൂലയിൽ സുരക്ഷാ ക്യാമ്പയിൻ നടത്തിയത്. പരിശോധനയിൽ ആകെ 263 പേരെയാണ് അറസ്റ്റ് ചെയ്തത്.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 203 പേർ പിടിയിലായി. അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചവർ 23 പേരാണ്.
അനാശാസ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട 26 പേരും സംശയാസ്പദമായ കേസുകളിൽ നാല് പേരും അറസ്റ്റ് ചെയ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

