ടൊയോട്ടയുടെ ജനപ്രിയ എസ്യുവിയായ RAV4 അടിമുടി മാറ്റങ്ങളോടെ വിപണിയിലെത്താൻ ഒരുങ്ങുന്നു. പുതിയ RAV4 എസ്യുവി വരുന്ന മാസങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിൽപ്പനയ്ക്കെത്തും.
ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളിൽ മാത്രമായിരിക്കും പുതിയ RAV4 ലഭ്യമാകുക. പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡലിൽ പുതിയ ആറാം തലമുറ പവർട്രെയിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
324 ബിഎച്ച്പി കരുത്ത് നൽകുന്ന ഈ മോഡലിന് പൂർണ്ണമായും ഇലക്ട്രിക്കായി 84 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. സാധാരണ ഹൈബ്രിഡ് മോഡലുകൾ 236 ബിഎച്ച്പി കരുത്തും ലിറ്ററിന് 18.7 കിലോമീറ്റർ വരെ മൈലേജും വാഗ്ദാനം ചെയ്യുന്നു.
ഡിസൈനും സവിശേഷതകളും പുതിയ ടൊയോട്ട RAV4-ന് മുൻഗാമിയേക്കാൾ കരുത്തുറ്റ ഡിസൈനാണ് നൽകിയിരിക്കുന്നത്.
ഹാമർഹെഡ് ശൈലിയിലുള്ള മുൻഭാഗവും മസ്കുലറായ വീൽ ആർച്ചുകളും വാഹനത്തിന് പരുക്കൻ എസ്യുവി ഭാവം നൽകുന്നു. പുതുക്കിയ പിൻഭാഗവും പുതിയ എൽഇഡി സിഗ്നേച്ചർ ലൈറ്റിംഗും പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു.
ഉപഭോക്താക്കൾക്ക് താൽപ്പര്യമനുസരിച്ച് “കോർ”, റഗ്ഡ് വുഡ്ലാൻഡ്, അല്ലെങ്കിൽ പുതിയ ജിആർ സ്പോർട് വേരിയന്റുകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ പ്രകടമാണ്.
പുതുക്കിപ്പണിത കോക്ക്പിറ്റിൽ 12.3 ഇഞ്ച് ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 5G കണക്റ്റിവിറ്റിയോടു കൂടിയ ഏറ്റവും പുതിയ ടൊയോട്ട ഓഡിയോ മൾട്ടിമീഡിയ സിസ്റ്റമുള്ള 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
മികച്ച നിർമ്മാണ സാമഗ്രികളും ആംബിയന്റ് ലൈറ്റിംഗും അകത്തളത്തിന് കൂടുതൽ ആകർഷണീയത നൽകുന്നു. പുതിയ ഇലക്ട്രോണിക് നിയന്ത്രിത ബ്രേക്കിംഗ്, സ്റ്റിയറിംഗ് സംവിധാനങ്ങൾ വാഹനത്തിലുണ്ട്.
ഈ നിരയിലെ ഏറ്റവും ശ്രദ്ധേയമായ മോഡൽ പുതിയ RAV4 GR സ്പോർട്ടാണ്. ടൊയോട്ടയുടെ ഗാസൂ റേസിംഗ് (GR) വിഭാഗവുമായി സഹകരിച്ച് വികസിപ്പിച്ച ഈ വേരിയന്റ് മികച്ച പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.
GR-ട്യൂൺ ചെയ്ത സസ്പെൻഷൻ, കുറഞ്ഞ റൈഡ് ഹൈറ്റ്, സ്പോർട്ടി എയറോ ഡീറ്റെയിലിംഗ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, വീതിയേറിയ ഫെൻഡറുകൾ, സവിശേഷമായ GR ബാഡ്ജിംഗ് എന്നിവയെല്ലാം ഈ മോഡലിനെ വേറിട്ടുനിർത്തുന്നു.
അകത്തളത്തിൽ സ്യൂഡ് സ്പോർട്സ് സീറ്റുകളും ചുവന്ന സ്റ്റിച്ചിംഗും നൽകിയിരിക്കുന്നു. യുഎസ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന പുതിയ RAV4, 2025 ഡിസംബറോടെ ഡീലർഷിപ്പുകളിൽ ലഭ്യമാകും.
ഏകദേശം 30,000 യുഎസ് ഡോളർ (ഏകദേശം 26.3 ലക്ഷം രൂപ) മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

