തിരുവനന്തപുരം: ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിലുള്ള ഓൺലൈൻ തട്ടിപ്പ് കേസിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ നബീൽ, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരാണ് കോയമ്പത്തൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.
തമിഴ്നാട് സർക്കാരിൽ നിന്ന് ചീഫ് എഞ്ചിനീയറായി വിരമിച്ച വ്യക്തിയുടെ പരാതിയിലാണ് നടപടി. കള്ളപ്പണ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിൽ നിന്ന് 30 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്.
കേരളത്തിലെയും സമാനമായ നിരവധി തട്ടിപ്പുകൾക്ക് പിന്നിൽ ഇവർ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. വാർത്തകൾ newskerala.net ൽ FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

