
.news-body p a {width: auto;float: none;}
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡി.സി.സി നിർദ്ദേശിച്ചത് കെ.മുരളീധരനെയെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ തുടങ്ങിയവർക്ക് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അയച്ച കത്താണിത്. അതേസമയം, തങ്കപ്പൻ പ്രതികരിക്കാൻ തയ്യാറായില്ല. കത്ത് കണ്ടിട്ടില്ലെന്നും കെ.മുരളീധരൻ കേരളത്തിലെ ഏത് മണ്ഡലത്തിലും സ്ഥാനാർത്ഥിയാകാൻ യോഗ്യനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബി.ജെ.പിയെ തുരത്താൻ കെ.മുരളീധരനെ മത്സരിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഡി.സി.സി ഭാരവാഹികൾ ഐക്യകണ്ഠേന എടുത്ത തീരുമാനമാണെന്നും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]