
പൂനെ: കരിയറിലെ മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും അത് കാണാം. പൂനെ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ മിച്ചല്‍ സാന്റ്നറിന്റെ ഫുള്‍ടോസിലാണ് കോലി പുറത്താവുന്നത്. ഒരു റണ്‍ മാത്രമാണ് നേടിയിരുന്നത്. രണ്ടാം ഇന്നിംഗ്സില്‍ സാന്റ്നറിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 17 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ കഷ്ടപ്പെടുന്നുണ്ട് താരം.
ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന റിഷഭ് പന്ത് കോലിയുമായുള്ള ഓട്ടത്തിനിടെ റണ്ണൗട്ടാവുകയും ചെയ്തു. അവസാന 11 ഇന്നിംഗ്സില്‍ 38, 12, 46, 17, 6, 29, 47, 0, 70, 1, 17 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. കഴിഞ്ഞ 11 ഇന്നിംഗ്സില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് കോലിയുടെ പേരിലുള്ളത്. ഇന്ന് പുറത്താവുമ്പോഴുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒന്നാം ഇന്നിംഗ്സിലെ പുറത്താവലുമായി ബന്ധപ്പെട്ട വീഡിയോയാണത്.
പരമ്പര നഷ്ടത്തിനിടയിലും സവിശേഷ പട്ടികയില്‍ ഇടം നേടി യശ്വസി ജയ്സ്വാള്‍! കൂടെയുള്ളത് മക്കല്ലം മാത്രം
24ാം ഓവറില്‍ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോള്‍ഡായത്. താഴ്ന്നിറങ്ങിയ പന്തില്‍ കോലിയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. നിരാശയില്‍ കുറച്ചുനേരം ഗ്രൗണ്ടില്‍ ബാറ്റുകുത്തി നിന്ന ശേഷം തലകുനിച്ചാണ് കോലി മടങ്ങിയത്. പവലിയനിലേക്ക് നടക്കുന്ന വഴിയിലെ ഐസ് ബോക്സില്‍ തന്റെ ബാറ്റുകൊണ്ട് ശക്തമായി അടിച്ചാണ് കോലി ദേഷ്യം തീര്‍ക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം…
Dear bro Virat Kohli, The bat is hit over the ball, not over this water box.🤬 #INDvNZ pic.twitter.com/FZshuZIkzL
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) October 26, 2024
നാട്ടില്‍ തുടര്‍ച്ചയായി 18 ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷമാണ് ഇന്ത്യ പരമ്പര കൈവിടാന്‍ പോവുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. അവസാനം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ പരമ്പര തോറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]