
ബോളിവുഡിന്റെ ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമാണ് കഭി ഖുഷി കഭി ഗം. ചിത്രത്തില്‍ ഷാരൂഖ് ഹെലികോപ്റ്ററില്‍ വരുന്ന രംഗം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ആ രംഗത്തില്‍ ഷാരൂഖ് ആദ്യം നിരാശനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിഖില്‍ അദ്വാനി. ആ ഹിറ്റ് ചിത്രത്തിന്റെ സഹ സംവിധായകനായിരുന്ന നിഖില്‍ അദ്വാനിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്.
ഷാരൂഖിന്റെ എൻട്രി ഹെലികോപ്റ്ററില്‍ വരുന്ന രംഗമാണ് എന്ന് നേരത്ത സൂചിപ്പിച്ചിരുന്നു എന്ന് പറയുന്നു നിഖില്‍ അദ്വാനി. ഹെലികോപ്റ്ററില്‍ നിന്ന് താൻ ചാടിയിറങ്ങി വരുന്നതായാണ് ഷാരൂഖ് കരുതിയത്. എന്നാല്‍ സാധാരണ ഒരു രീതിയില്‍ വരുന്നത് ആയിട്ടാണ് ചിത്രീകരിച്ചത്. ജയാ ബച്ചന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലുളള്ള രംഗമായിരുന്നു അത്, അതിനാലാണ് അങ്ങനെ ചിത്രീകരിച്ചതെന്നും പറയുന്നു നിഖില്‍ അദ്വാനി.
ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്കുമാര് ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. തങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട് എന്നും സംവിധായകൻ ആനന്ദ് എല്‍ റായ് വ്യക്തമാക്കുന്നു. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]