
കാസർകോട്: ദുരന്തത്തിൽ നിന്ന് തലനാരിക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ. ട്രെയിൻ കടന്ന് വരുമ്പോൾ പയ്യന്നൂർ റയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറിയതാണ് ആശങ്ക ഉണ്ടാക്കിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് സന്ധൻ ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ഉച്ചക്ക് 12.35 ഓടെയാണ് സംഭവം. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റിൻ്റെ ഇടപെടലുണ്ടായത് വൻ ദുരന്തം ഒഴിവാക്കി. അതേസമയം, വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നത് ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്താൻ: കെ സുധാകരന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]