
.news-body p a {width: auto;float: none;}
ശ്രീനഗർ: സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. കാശ്മീരിലെ കുൽഗാം ജില്ലയിൽ ഡിഎച്ച് പോറ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന എട്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം അറിയിച്ചു.
On 25 Oct 24 night, during an operational move in #Kulgam district, a vehicle of #IndianArmy skid and overturned. Tragically, one sepoy lost his life, while few soldiers sustained injuries who were promptly evacuated for medical care. All soldiers are stable. #IndianArmy… pic.twitter.com/nCeYNw4UDu
— Chinar Corps🍁 – Indian Army (@ChinarcorpsIA) October 26, 2024
ഒക്ടോബർ 24ന് കാശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. റൈഫിൾമാന്മാരായ കൈസർ അഹമ്മദ് ഷാ, ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുഷ്താഖ് ചൗധരി, സഹൂർ അഹമ്മദ് മിർ എന്നിവർ ചുമട്ടുതൊഴിലാളികളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരരെന്നാണ് പ്രതിരോധ വക്താവ് അറിയിച്ചിരിക്കുന്നത്. കാശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി.