
.news-body p a {width: auto;float: none;}
തിരുവനന്തപുരം: പൊതുജനം ഓഫീസുകൾ കയറിയിറങ്ങി വലയുന്നതൊഴിവാക്കാൻ 12 ഇ സേവനങ്ങളാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ചിലത് നടപ്പാക്കി, മറ്റുള്ളവ പരീക്ഷണ ഘട്ടത്തിലും. ഇതിൽ ഏറ്റവും ആശ്വാസം തരുന്നതാണ് വില്ലേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വി.ഒ.എം.ഐ.എസ്) ഡാഷ്ബോർഡ്.
വില്ലേജ് ഓഫീസുകളിൽ നിന്ന് കിട്ടേണ്ട 22 സർട്ടിഫിക്കറ്റുകൾക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. തുടർ നടപടികളും അറിയാം. അപ്ഡേഷൻ പോർട്ടലിൽ കിട്ടും. ക്യാൻസർ പെൻഷൻ, ദുരിതാശ്വാസം, മുഖ്യമന്ത്രിക്കുള്ള പരാതികൾ തുടങ്ങിയവ ഈ സംവിധാനത്തിലേക്ക് വരും. ഭൂനികുതി, പോക്കുവരവ് സേവനങ്ങളും ഇതിലൂടെയാവും.
ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും. ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പ്രതിമാസ അവലോകന യോഗങ്ങൾ പോർട്ടലിൽ നടത്താം. ഉടൻ നിലവിൽ വരും.
ഇലക്ട്രോണിക് മോർട്ട്ഗേജ് റെക്കോഡർ (ഇ.എം.ആർ)
ബാങ്കുൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുമ്പോൾ ബാദ്ധ്യത ഭൂമിയുടെ സബ്ഡിവിഷനിൽ രേഖപ്പെടുത്താനുള്ള സംവിധാനം. കാലാവധി കഴിയുമ്പോൾ രേഖപ്പെടുത്തിയ ബാദ്ധ്യത നീക്കം ചെയ്യാനുമാവും. (സൗകര്യം ഏർപ്പെടുത്തി, www.emr.kerala.gov.in)
എനി ലാൻഡ് സെർച്ച്
ഏതു ഭൂമിയെക്കുറിച്ചും ബാദ്ധ്യത സംബന്ധിച്ചും സമഗ്ര വിവരം ലഭ്യമാവും. https://www.emr.kerala.gov.inൽ പ്രവേശിച്ച് വെരിഫൈ ലാൻഡ് എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യണം. തണ്ടപ്പേരോ സർവേ നമ്പരോ ഉപയോഗിച്ച് സേവനം തേടാം. (നടപ്പാക്കിക്കഴിഞ്ഞു)
കെ.ബി.ടി അപ്പീൽ
കെട്ടിടങ്ങളുടെ ഒറ്രത്തവണ നികുതിയും ലക്ഷ്വറി നികുതിയും അടയ്ക്കാം. മുൻകൂർ വാങ്ങാറുള്ള ഈ നികുതി പ്രവാസികൾക്ക് നാട്ടിലെത്താതെ അടയ്ക്കാനാവും. (പരീക്ഷണ ഘട്ടത്തിൽ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റവന്യൂ റിക്കവറി ഡിജി പേമെന്റ്
റിക്കവറി കുടിശിക തുക വില്ലേജ് ഓഫീസിൽ നിന്ന് കുടിശിക നൽകേണ്ട സ്ഥാപനത്തിന് ബാങ്ക് ഡ്രാഫ്റ്റായോ നേരിട്ടോ കൈമാറുകയാണ് പതിവ്. പകരം തഹസീൽദാർമാരുടെ പേരിൽ ട്രഷറിയിൽ ടി.എസ്.ബി അക്കൗണ്ടുകൾ തുടങ്ങി അതിൽനിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനം. (ഉടൻ നടപ്പാക്കും)
പ്രവാസികൾക്കും പ്രയോജനം
ഭൂനികുതി, കെട്ടിട നികുതി, തരംമാറ്റം തുടങ്ങി 10 ഇ- സേവനങ്ങൾ വിദേശരാജ്യങ്ങളിലും ലഭ്യമാണ്. മലയാളികൾ ഏറെയുള്ള യു.കെ, യു.എസ്.എ, കാനഡ, സിംഗപ്പൂർ, സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നീ രാജ്യങ്ങളാണിവ. (www.revenue.kerala.gov.inൽ ഇതിന് സൗകര്യമുണ്ട്)