.news-body p a {width: auto;float: none;}
ന്യൂഡൽഹി: നിരന്തരമായ വിവാഹ ആവശ്യത്തെ തുടർന്ന് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടി കാമുകനും സുഹൃത്തുക്കളും. ഡൽഹിയിലെ നാൻഗ്ലോയി സ്വദേശിയായ സോണിയാണ്(19) മരിച്ചത്. സംഭവത്തിൽ കാമുകനായ സഞ്ചു എന്ന സലീമിനെയും ഒരു സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഏഴ് മാസം ഗർഭിണിയായിരുന്ന പെൺകുട്ടി തന്നെ വിവാഹം ചെയ്യണമെന്ന് പ്രതിയെ നിരന്തരമായി പ്രേരിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഗർഭഛിദ്രത്തിന് പ്രതി പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് സമ്മതിച്ചിരുന്നില്ല.
മകൾ നിരന്തരമായി ഒരാളോട് ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ആരോടാണ് സംസാരിക്കുന്നതെന്ന് സോണിയോട് ചോദിച്ചപ്പോൾ പ്രേതമാണെന്നാണ് മറുപടി പറഞ്ഞതെന്നും അവർ വ്യക്തമാക്കി. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച സോണി വീട്ടിൽ നിന്നും കുറച്ച് സാധനങ്ങളുമായി സലീമിനെ കാണാനായി പോയിരുന്നു. എന്നാൽ ഇവിടെ നിന്ന് യുവാവും രണ്ട് സഹായികളും ചേർന്ന് യുവതിയെ ഹരിയാനയിലെ റോഹ്താക്കിലേക്ക് കൊണ്ടുപോകുകയും കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നു.
സോഷ്യൽമീഡിയയിൽ സജീവമായിരുന്ന സോണിക്ക് ഇൻസ്റ്റഗ്രാമിൽ 6000 ഫോളോവേഴ്സുണ്ടായിരുന്നു. സലീമിനോടൊപ്പമുളള ചിത്രങ്ങളും വീഡിയോകളും പെൺകുട്ടി പങ്കുവച്ചിട്ടുണ്ട്. യുവാവും സോണിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]