
.news-body p a {width: auto;float: none;}
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ആർ.വിനായകറാവു ആണ് വിധി പറയുക. കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ(50), അമ്മാവൻ സുരേഷ്(48) എന്നിവർ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.
സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ‘എന്റെ അനീഷേട്ടനെ ദയയില്ലാതെ കൊന്നവർക്ക് നല്ല ശിക്ഷ കിട്ടണം. കോടതി നീതി നടപ്പാക്കിത്തരണം.’- ഹരിത പ്രതികരിച്ചു. ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തെ ഞെട്ടിച്ച ദുഭിമാന കൊലപാതകത്തിൽ, കൊലക്കുറ്റത്തിന് പുറമേ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ബൈക്കിലെത്തിയ പ്രതികൾ വൈകീട്ട് പൊതുനിരത്തിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യംലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ അനീഷിന് ലോക്കൽ പൊലീസ് നൽകിയില്ലെന്ന് അനീഷിന്റെ വീട്ടുകാരും ഭാര്യ ഹരിതയും മൊഴി നൽകിയിരുന്നു. കേസിൽ ആകെ 110 സാക്ഷികളാണുള്ളത്. 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. പി.അനിലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്നാണ് അനീഷിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം.