
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സെമി ഫൈനൽ സ്ഥാനത്തേക്കുള്ള പോരാട്ടം സജീവമാക്കി സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ 3-1ന് കൊമ്പുകുത്തിച്ച് ഫോഴ്സ കൊച്ചി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊച്ചിക്കായി ഡോറിയൽട്ടൻ ഗോമസ് രണ്ടും റോഡ്രിഗസ്
ഒരു ഗോളും സ്കോർ ചെയ്തു. കൊമ്പൻസിന്റെ ആശ്വാസ ഗോൾ ഓട്ടിമർ ബിസ്പോയാണ് നേടിയത്.ഒൻപത് കളികളിൽ 13 പോയന്റുമായി കൊച്ചി മൂന്നാം സ്ഥാനത്താണ്. 12 പോയന്റുള്ള കൊമ്പൻസ് നാലാമത്. സെമി ടിക്കറ്റ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം. ഇന്ന്നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് കിക്കോഫ്. കാലിക്കറ്റ് സെമി ഉറപ്പിച്ചുകഴിഞ്ഞു.തൃശൂർ നേരത്തെ പുറത്തായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]