
തൃശൂർ: സ്കോട്ട്ലൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയിൽ ഓട്ടൻതുള്ളലുമായി തൃശൂരിലെ റിട്ടയേർഡ് എസ്ഐ. തൃശൂർ സ്വദേശി മണലൂർ ഗോപിനാഥിനാണ് പ്രബന്ധാവതരണത്തിനും തുള്ളൽ പരിചയപ്പെടുത്താനും സർവകലാശാല അവസരം നൽകിയത്.
മൂന്നര പതിറ്റാണ്ടായി ഓട്ടൻതുള്ളൽ കലാകാരനും റിട്ട. എസ് ഐയുമായ മണലൂർ ഗോപിനാഥ് “തുള്ളൽക്കലയിലെ സാധ്യതകൾ” എന്ന പ്രബന്ധം സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ചു. സെനറ്റ് മെമ്പർമാരുടെയും ഗവേഷണ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ഓട്ടൻതുള്ളലും അവതരിപ്പിച്ചു. മലയാളത്തിന്റെ തനതു കലയ്ക്ക് മുന്നിൽ ആസ്വാദകരുടെ മനം നിറഞ്ഞു. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി ഓട്ടൻതുള്ളലിനെ സ്വീകരിക്കുന്നതായി അംഗീകരിച്ച് സർട്ടിഫിക്കറ്റും നൽകി. തന്റെ വീടിനോട് ചേർന്ന് കൂത്തമ്പലം നിർമിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട് മണലൂർ ഗോപിനാഥ്.
ഗോപിനാഥിന് ആശംസകളുമായി കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണനുമെത്തി. ഓട്ടൻതുള്ളലിന്റെ പ്രചാരണത്തിനായി മണലൂർ ഗോപിനാഥ് ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്ന് വൈസ് ചാൻസലർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]