
ദില്ലി: അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പ് മത്സരം കാണാനെത്തിയാല്‍ രണ്ടുണ്ട് കാര്യം. മത്സരത്തിനൊപ്പം ലൈറ്റ്ഷോയും കണ്ട് മടങ്ങാം. ഓസ്ട്രേലിയ – നെതര്‍ലന്‍ഡ്സ് മത്സരത്തിനിടെ ഇടവേളയിലായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോ. ആരാധകര്‍ ആവേശത്തോടെ പരിപാടിക്ക് കൈയ്യടിച്ചെങ്കിലും ഫീല്‍ഡിലുണ്ടായിരുന്ന ഗ്ലെന്‍ മാക്സ്വെല്ലിന് ഇത് നല്ല അനുഭവമായിരുന്നില്ല. വാര്‍ത്താ സമ്മേളനത്തില്‍ മാക്സ്വെല് ഇത് തുറന്നുപറയുകയും ചെയ്തു.
ലൈറ്റ് ഷോയെ വിമര്‍ശിക്കുകയാണ് മാക്സ്വെല് ചെയ്തത്. ആരാധകര്‍ക്ക് നല്ലതെങ്കിലും കളിക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് മാക്സ്വെല് പറഞ്ഞു. താരത്തിന്റെ പ്രതികരണമിങ്ങനെ… ”ഇത് വിഡ്ഢിത്തമാണ്. ലൈറ്റ് ഷോയ്ക്ക് ശേഷം കാഴ്ച ശരിയാകാന്‍ കുറച്ച് സമയമെടുത്തു. ആരാധകര്‍ക്ക് ആഘോഷമെങ്കിലും കളിക്കാര്‍ക്ക് ലൈറ്റ്ഷോ നല്ലതല്ല.” മാക്സ്വെല് മത്സരശേഷം പറഞ്ഞു. എന്നാല്‍ സഹതാരം ഡേവിഡ് വാര്‍ണര്‍ മാക്സ്വെല്ലിന്റെ അഭിപ്രായത്തെ തള്ളി രംഗത്തെത്തി.
ഇന്ത്യന്‍ കാണികളെ അറിഞ്ഞിട്ടുള്ള സഹതാരം ഡേവിഡ് വാര്‍ണര്‍ ആഘോഷക്കമ്മിറ്റിയുടെ കൂടെയാണ്. വാര്‍ണറുടെ പ്രതികരണമിങ്ങനെ… ”ഞാന്‍ ലൈറ്റ് ഷോ ആസ്വദിച്ചു. ഇതെല്ലാം ആരാധകര്‍ക്കുള്ളതാണ്. അവരില്ലാതെ ഈ നേട്ടങ്ങള്‍ സാധ്യമല്ല.” വാര്‍ണര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മത്സരങ്ങള്‍ക്കിടെ നൃത്തം ചെയ്തും സെഞ്ചുറി നേടിയപ്പോള്‍ പുഷ്പ സ്റ്റൈല്‍ ആഘോഷം നടത്തിയുമെല്ലാം വാര്‍ണര്‍ ആരാധരെ ആവേശം കൊള്ളിച്ചിരുന്നു.
I absolutely loved the light show, what an atmosphere. It’s all about the fans. Without you all we won’t be able to do what we love. 🙏🙏🙏 https://t.co/ywKVn5d5gc
— David Warner (@davidwarner31) October 25, 2023
നെതര്‍ലന്‍ഡ്സിനെതിരെ മത്സരത്തില്‍ ഇരുവരും സെഞ്ചുറി നേടിയിരുന്നു. 93 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 104 റണ്‍സാണ് നേടിയത്. കേവലം 44 പന്തുകള്‍ മാത്രം നേരിട്ട മാക്സ്വെല് പുറത്താവാതെ 106 റണ്‍സാണ് നേടിയത്. എട്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്സിയുടെ ഇന്നിംഗ്സ്. ഏകദിന ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയും മാക്സ്വെല് സ്വന്തമാക്കി.
ബാബര്‍ അസമിന്റെ നായകസ്ഥാനം തെറിച്ചേക്കും! പകരക്കാരായി രണ്ട് താരങ്ങള്‍; പിസിബിയുടെ വാര്‍ത്താകുറിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]