
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പി ഡബ്ള്യു ഡി റോഡുകളുടെ ശോചനീയ അവസ്ഥ ; യൂത്ത് കോൺഗ്രസ് പാമ്പാടി പി ഡബ്ള്യു ഡി ഓഫീസ് ഉപരോധിച്ചു ; കെപിസിസി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ് പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു
സ്വന്തം ലേഖകൻ
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പി ഡബ്ള്യു ഡി റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി പി ഡബ്ള്യു ഡി ഓഫീസ് ഉപരോധിച്ചു.
തീർത്തും സമാധാന പരമായി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവത്തകർ പാമ്പാടി ടൗണിൽ നീണ്ട നേരം കെ കെ റോഡ് ഉപരോധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ് പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്. നുസ്സൂർ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സൺ പെരുവേലി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ഫ്രഡ്ഡി ജോർജ്, ജില്ലാ സെക്രട്ടറിമാരായ ഷാൻ റ്റി ജോൺ, ബിബിൻ ഇലഞ്ഞിതറ, കെ എസ് യൂ സംസ്ഥാന സെക്രട്ടറി ജിത്തു ജോസ് എബ്രഹാം, ബിനീഷ് ബെന്നി, പ്രിൻസ്, ജിനോ വെള്ളക്കോട്ട്, രഞ്ജിത്ത്, ജസ്റ്റിൻ ജോൺ, ഷെറി, മധു, ജിയോ, അജിൽ, ഋഷി പുന്നൂസ്, ആകാശ് കൂരാപ്പള്ളി, ആകാശ് സ്റ്റീഫൻ, സച്ചിൻ മാത്യു, ജസ്റ്റിൻ പുതുശേരി, എബിൻ സിബി, സവിൻ സന്തോഷ് , അലൻ, കെ ബി ഗിരീശൻ,സിജു കെ ഐസക്ക്, കുഞ്ഞു പുതുശേരി, സണ്ണി പാമ്പാടി, ജോർജ്, പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം, ഷേർലി തര്യൻ, അന്നമ്മ ആന്റണി, റാണി എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]